എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ നിധിയിലേക്ക് അവാര്‍ഡ് തുക കൈമാറി
Sep 12, 2012, 09:20 IST
![]() |
അധ്യാപക അവാര്‍ഡ് നേടിയ ഹിന്ദി അധ്യാപകന്‍ ജി.കെ. ഗിരീഷ് അവാര്‍ഡ് തുക എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ നിധിയിലേക്ക് കളക്ടര്‍ക്ക് നല്‍കി കൈമാറുന്നു. |
കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ ഗിരിഷില്‍ നിന്നും തുക ഏറ്റു വാങ്ങി. ഡെപ്യൂട്ടി കളക്ടര്‍ പി.കെ. സുധീര്‍ബാബു, കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകൃഷ്ണ അഗിത്തായ, അഡ്മിനിസട്രേറ്റീവ് അസിസ്റ്റന്റ് വേണുഗോപാല്‍, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. വേലായുധന്‍, കെ.പി.എസ്.ടി.യു നേതാക്കളായ പി.കെ. ചന്ദ്രശേഖരന്‍, സി. സുകുമാരന്‍, സ്‌കൗട്ട് അസോസിയേഷന്‍ ജില്ലാ സേക്രട്ടറി പി.കെ. ഹരിദാസ്, സി.പി. വാസുദേവന്‍ എന്നിവര്‍ സംബന്ധിച്ചു.
കരിവെള്ളുര്‍ സ്വദേശിയായ ഗിരീഷ് ഇപ്പോള്‍ കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മീഷണര്‍, എ.ഐ.പി.ടി.എഫ്. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര്‍ സഭ ഗവേണിംഗ് ബോഡി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
Keywords: State Teacher Award, Winner, G.K.Gireesh, Cash, Handover, Endosulfan victims, Kasaragod, Collector, Mohammed Sageer