സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാറിലെത്തി നിരന്തരം ശല്യം ചെയ്യുന്നതായി പരാതി; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റില്‍
Dec 21, 2017, 10:28 IST
കുമ്പള: (www.kasargodvartha.com 21.12.2017) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാറിലെത്തി നിരന്തരം ശല്യം ചെയ്യുന്നതായുള്ള പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമയെ അറസ്റ്റു ചെയ്തു. പൈവളിഗെ ഗുഡ്ഡെ റോഡിലെ മുഹമ്മദ് റഫീഖിനെ (30) യാണ് കുമ്പള എസ് ഐ പി.വി ശിവദാസന്‍ അറസ്റ്റു ചെയ്തത്. മംഗല്‍പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മുഹമ്മദ് റഫീഖ് ദിവസവും വൈകുന്നേരങ്ങളില്‍ കാറില്‍ വന്ന് ശല്യപ്പെടുത്തുന്നതായി കുമ്പള പോലീസില്‍ പരാതി ലഭിച്ചിരുന്നു.
പതിവു പോലെ ബുധനാഴ്ച വൈകുന്നേരവും മുഹമ്മദ് റഫീഖ് മംഗല്‍പാടി സ്‌കൂളിനു മുന്നില്‍ കാറിലെത്തുകയായിരുന്നു. ക്ലാസ് വിട്ട് വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങിയപ്പോള്‍ റഫീഖ് ശല്യപ്പെടുത്തല്‍ തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ ബഹളം വെച്ചു. ഇതോടെ പ്രശ്‌നത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുമ്പള എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തുകയും റഫീഖിനെ പിടികൂടുകയുമായിരുന്നു.
ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും റഫീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഉപ്പളയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ് മുഹമ്മദ് റഫീഖെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Students, Complaint, Case, Police, Arrest, Private educational institution owner arrested for immoral activities.
< !- START disable copy paste -->