city-gold-ad-for-blogger

സ്വകാര്യ ബസുകളും സര്‍വ്വീസ് ആരംഭിച്ചു; നഗരങ്ങള്‍ പതുക്കെ സജീവമാകുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2020) കെ എസ് ആര്‍ ടി സിക്ക് പിന്നാലെ സ്വകാര്യ ബസുകളും സര്‍വ്വീസ് ആരംഭിച്ചതോടെ നഗരങ്ങള്‍ പതുക്കെ സജീവമാകുന്നു. ജില്ലയ്ക്കുള്ളില്‍ മാത്രമാണ് ബസുകളെല്ലാം ഓടാന്‍ തുടങ്ങിയത്. നഷ്ടത്തില്‍ ബസ് ഓടിക്കാന്‍ ഇപ്പോഴും പല ബസുകളും തയ്യാറായിട്ടില്ലെങ്കിലും കുറച്ച് ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി ബസുകള്‍ കുറവായ ഉള്‍നാടന്‍ പ്രദേശങ്ങളിലും മലയോര മേഖലകളിലുമാണ് സ്വകാര്യ ബസുകള്‍ ഓടിക്കുന്നത് ജനങ്ങള്‍ക്ക് അനുഗ്രഹമാകുന്നത്. ഓട്ടോ-ടാക്‌സി വാഹനങ്ങളും നിയന്തണം പാലിച്ച് ഓടുന്നുണ്ട്. ലോക് ഡൗണ്‍ കഴിയുന്നതോടെ സംസ്ഥാനങ്ങള്‍ക്കുള്ളിലെ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ ജനജീവിതം ഒരു പരിധിവരെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.

കുട്ടികളും പ്രായമായവരും പുറത്തിറങ്ങുന്നതിന് മാത്രമാണ് ഇപ്പോള്‍ വിലക്കുള്ളത്. രണ്ടാം ഘട്ടം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും സമൂഹ വ്യാപനത്തിലേക്ക് കാര്യങ്ങള്‍ പോകാതെ സാമൂഹിക അകലം പാലിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാരുകളുടെ തീരുമാനം. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ കൂടി തുടങ്ങിയാല്‍ യാത്രാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

അതേ സമയം മാറ്റി വെച്ച എസ് എസ് എല്‍ സി , പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കും പരിഹാരമാകുകയാണ്.

സ്വകാര്യ ബസുകളും സര്‍വ്വീസ് ആരംഭിച്ചു; നഗരങ്ങള്‍ പതുക്കെ സജീവമാകുന്നു


Keywords:  Kanhangad, news, Kerala, Kasaragod, Bus, KSRTC, KSRTC-bus, Private buses have also started service

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia