city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെയ് 5 മുതല്‍ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്

കാസര്‍കോട്: (www.kasargodvartha.com 03.05.2014) ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മെയ് അഞ്ച് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തി വെക്കുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രവര്‍ത്തന ചെലവിന് ആനുപാതികമായി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സ്ഥിരം സംവിധാനം നടപ്പാക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കണ്‍സഷന്‍ നിര്‍ത്തലാക്കുക, റോഡ് ടാക്‌സ് കുറക്കുക, ഡീസലിന്റെ സെയില്‍സ് ടാക്‌സ് കുറക്കുക, ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് പണിമുടക്ക്.

ബസുകളുടെ പ്രവര്‍ത്തന കാലാവധി 15 വര്‍ഷത്ത് നിന്നും 25 വര്‍ഷമാക്കണമെന്നും അനധികൃത ഓട്ടോ ജീപ്പ് സര്‍വീസുകള്‍ തടയണമെന്നും ആവശ്യപ്പെട്ടു. 14 മാസം മുമ്പ് ചാര്‍ജ് വര്‍ദ്ധന വരുത്തിയ ശേഷം ഡീസലിന് ഒമ്പത് രൂപ വര്‍ദ്ധിച്ചിരിക്കുകയാണ. ദിവസം 900 രൂപയോളം അധിക ചെലവ് വരുന്നു.

സ്‌പെയര്‍ പാര്‍ട്ടിസിന്റെ വിലയില്‍ 150 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായി. 32,000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 13,000 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസ് വ്യവസായം ഇപ്പോള്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ  വ്യവസായത്തെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബി.സി മധുസൂദനന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് കുഞ്ഞി, സി.എ മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗം കെ.ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
മെയ് 5 മുതല്‍ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
'ബ്ലഡ് 4 ഇന്ത്യ' മൊബൈല്‍ ആപ്ലിക്കേഷനുമായി പ്രവീണ്‍ തൊഗാഡിയ
Keywords: Kasaragod, Bus Owners Association, Press meet, Bus Charge, Private Bus, Report, Concession, Sales Tax, Road Tax, Diesel, Auto, Jeep, Spare Parts, Service, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia