ഡിസംബര്‍ 14ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്
Dec 12, 2013, 20:30 IST
കാസര്‍കോട്: ഡീസല്‍, സ്പെയര്‍പാര്‍ട്സ് വില വര്‍ധനവിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും പങ്കെടുക്കുമെന്ന് കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ ഡിസംബര്‍ 20 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും ഫെഡറേഷന് ആഹ്വാനം ചെയ്തിട്ടുണ്ട്. 10 മാസം കൊണ്ട് ഡീസല്‍ വിലയില്‍ എട്ട് രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ഓയില്‍, ഗ്രീസ്, സ്പെയര്‍പാര്‍ട്സുകള്‍ക്ക് ക്രമാതീതമായ വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 242 ല്‍ നിന്നും റബ്ബര്‍ വില 140 കുറഞ്ഞ സാഹചര്യത്തില്‍ ടയര്‍ വില കുറക്കുന്നതിന് യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 13,000 രൂപയുണ്ടായിരുന്ന ഇന്‍ഷുറന്‍സ് പ്രീമിയം ഇപ്പോള്‍ 40,000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ചാര്‍ജ് വര്‍ധനവിന് ശേഷം ബസ് ഒന്നിന് പ്രതിദിനം 1,500 രൂപയാണ് അധിക ചിലവ് വന്നിരിക്കുന്നത്.
ഓട്ടോ റിക്ഷകളുടെ സമാന്തര സര്‍വീസ്, ടു വീലര്‍ ഉള്‍പെടെയുള്ള സ്വകാര്യ വാഹനങ്ങളുടെ വര്‍ധന എന്നിവ സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ഉള്‍പെടെയുള്ള സൗജന്യങ്ങള്‍ സര്‍ക്കാര്‍ അടിച്ചേല്പിക്കുമ്പോള് സര്‍വീസ് ലാഭകരമാക്കുകയെന്നത് ദുഷ്കരമാണ്. പണിമുടക്കിന് തങ്ങള്‍ എതിരാണെങ്കിലും പ്രതിഷേധത്തിന് മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പടന്നക്കാട്, പയ്യന്നൂര്‍, മേല്പാലങ്ങളില് ഭീമമായ ടോളാണ് നല്‍കേണ്ടി വരുന്നത്. ചെറുവത്തൂര്‍ മേല്പാലംകൂടി പൂര്‍ത്തിയാകുന്നതോടെ സ്വകാര്യ ബസുകള്‍ക്ക് ഭീമമായ ടോള്‍ നല്‍കേണ്ടിവരും. റോഡുകളുടെ തകര്‍ച്ച മൂലം ബസുകള്‍ക്കുണ്ടാകുന്ന ഇന്ധന നഷ്ടവും കേടുപാടും നഷ്ടം കൂട്ടുകയാണ്. ബസിന്റെ കാലാവധി 15 വര്‍ഷമെന്നത് 20 വര്‍ഷമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇറങ്ങുന്നത് ഹൈടെക് ബസുകളാണ്. രാത്രിയില്‍ സര്‍വീസ് നടത്താത്തതിനാല്‍ ഏഴര വര്‍ഷം മാത്രമാണ് ബസ് ഓടിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
80 രൂപയുണ്ടായിരുന്ന ഗ്രീസിന് ഇപ്പോള്‍ 240 രൂപയാണ്. തമിഴ്നാട്ടില്‍ പെര്‍മിറ്റ് സറണ്ടര്‍ ചെയ്യുമ്പോള്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ബസുടമകള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പെര്‍മിറ്റ് സറണ്ടര്‍ ചെയ്യാന്‍ പോലും സര്‍ക്കാര്‍ പണം വാങ്ങുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ബി.സി മദുസൂദനന്‍, ജനറല്‍ സെക്രട്ടറി കെ. ശങ്കര നായിക്, വൈസ് പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി, താലൂക്ക് പ്രസിഡണ്ട് കെ. ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നന്ദന് നിലേകാനിയല്ല, രാഹുല്‍ തന്നെ
Keywords: Kasaragod, Kerala, Bus, Strike, Price, Insurance, Private bus strike on Dec.14, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752