സ്വകാര്യ ബസ് സമരം പൂര്‍ണം; ജനം വലഞ്ഞു
Aug 18, 2017, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2017) അടിയന്തിര ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന സ്വകാര്യ ബസ് സമരം കാസര്‍കോട് ജില്ലയില്‍ പൂര്‍ണം. സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു.
ഉള്‍പ്രദേശങ്ങളിലെ ജനങ്ങളെയാണ് സമരം കൂടുതലായും ബാധിച്ചത്. ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചിരുന്നുവെങ്കിലും ജില്ലയില്‍ ഒരു സ്വകാര്യ ബസും ഓടിയില്ല. കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമായിരുന്നു ആശ്രയം.
ദേശീയ പാത വഴി യാത്ര ചെയ്യുന്ന പലരും സമരം കാരണം ലക്ഷ്യ സ്ഥാനത്തെത്താന്‍ വൈകി. സൂചനാസമരം വിജയിപ്പിച്ച സ്വകാര്യ ബസുടമകള്‍, തൊഴിലാളികള്‍, തൊഴിലാളി സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasargod, Bus, Strike, KSRTC, Private Buses, State, Government,Private bus strike effects public.