city-gold-ad-for-blogger

കുമ്പളയിൽ ഒരു കിലോമീറ്ററിൽ താഴെ സഞ്ചരിക്കാൻ ദിവസം 1,760 രൂപ ടോൾ! അന്യായ ചുങ്കം നൽകേണ്ടി വന്നാൽ സർവ്വീസ് നിർത്തിവയ്ക്കും; വൻതുക ഒഴിവാക്കണമെന്ന്‌ ബസ്‌ ഉടമകൾ

Private Bus Owners Warn of Service Suspension as Kumbala Toll Gate Charges 440 Rupees for Service Road Usage
KasargodVartha Photo

● നിലവിൽ ഒരു ബസിന്‌ 1,000 രൂപ മുതൽ 1,500 രൂപ വരെയാണ്‌ ദിവസ ലാഭം.
● കെഎസ്‌ആർടിസി, ഫാസ്റ്റ്‌ ദീർഘദൂര ബസുകൾ മാത്രമാണ്‌ ദേശീയ പാതയിലൂടെ ഓടുന്നത്‌.
● സ്വകാര്യ ബസുകൾക്ക് ദേശീയപാതയിൽ കയറേണ്ടി വരുന്നത്‌ 800 മീറ്റർ ദൂരം മാത്രം.
● തീരുമാനം റദ്ദ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ അധികൃതരെ സമീപിച്ചു.

കാസർകോട്‌: (KasargodVartha) സർവ്വീസ് റോഡിലൂടെ മാത്രം ഓടുന്ന സ്വകാര്യ ബസുകൾക്ക് കുമ്പള ആരിക്കാടി ടോൾ ഗേറ്റിൽ വൻതുക യൂസർ ഫീസ്‌ ഈടാക്കാനുള്ള പൊതു അറിയിപ്പ്‌ വന്നതോടെ ബസ്‌ ഉടമകൾ പ്രതിഷേധവുമായി രംഗത്ത്‌. ഒരു തവണ പോയി മടങ്ങാൻ 440 രൂപ നിരക്കിൽ യൂസർ ഫീസ്‌ ഒടുക്കണമെന്നാണ്‌ അറിയിപ്പ്‌. നാല്‌ ട്രിപ്പുകൾ ഓടുന്ന ഒരു ബസ്‌ ദിവസം 1,760 രൂപ അടക്കേണ്ടി വരുമെന്നും ഈ തീരുമാനം ബസ്‌ ഉടമകളുടെ നടുവൊടിക്കുന്നതാണെന്നും ജില്ലാ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സാധാരണ ബസുകൾക്ക് ഒരു ദിവസം 1,000 രൂപ മുതൽ 1,500 രൂപ വരെ മാത്രമേ ഇപ്പോൾ സർവ്വീസ് നടത്തിയാൽ ലാഭമായി ലഭിക്കുന്നുള്ളൂ. അതിൽ 1,760 രൂപ ടോൾ നൽകേണ്ടി വന്നാൽ പിന്നെ സർവ്വീസ് തുടരുന്നതിൽ കാര്യമില്ല. ഇത്‌ വഴിയുള്ള മുഴുവൻ സ്വകാര്യ ബസുകളും സർവ്വീസ് തന്നെ നിർത്തി വെക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന്‌ ഭാരവാഹികൾ മുന്നറിയിപ്പ്‌ നൽകി.

സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് സർവ്വീസ് റോഡിലൂടെ മാത്രമാണ്‌ ഓടാൻ അനുവാദമുള്ളത്‌. കെഎസ്‌ആർടിസി, ഫാസ്റ്റ്‌ ദീർഘദൂര ബസുകൾ മാത്രമാണ്‌ ദേശീയ പാതയിലൂടെ ഓടുന്നത്‌. കാസർകോട്‌ നിന്നും പുറപ്പെട്ട്‌ തലപ്പാടി ഭാഗത്തേക്ക്‌ പോകുന്ന ബസുകൾ കുമ്പള - ആരിക്കാടി പാലം വഴി ഒരു കിലോമീറ്ററിൽ താഴെ സഞ്ചരിക്കുന്നതിനാണ്‌ ഇത്രയും വലിയ ടോൾ നൽകേണ്ടി വരുന്നത്‌. ബാക്കി 12 കിലോ മീറ്റർ ദൂരവും സർവ്വീസ് റോഡിലൂടെയാണ്‌ ഓടുന്നത്‌. അവിടെ സർവ്വീസ് റോഡ്‌ അവസാനിക്കുന്നതിനാലും, ദേശീയ പാതയിലേക്ക്‌ വഴി തിരിച്ചു വിട്ടതുകൊണ്ടും മാത്രമാണ്‌ 800 മീറ്റർ ദൂരം സ്വകാര്യ ബസുകൾ ദേശീയ പാതയിൽ കയറേണ്ടി വരുന്നത്‌. കേവലം 35 കിലോ മീറ്റിനുള്ളിൽ സർവ്വീസ് നടത്തുന്നതും എല്ലാ ബസ്‌ സ്റ്റോപ്പുകളിലും നിർത്തി പോകുന്നതുമായ സ്വകാര്യ ബസുകൾക്ക് ദേശീയപാതയിൽ കയറേണ്ട ആവശ്യം വരുന്നില്ല എന്നും ഉടമകൾ ചൂണ്ടിക്കാട്ടി.

അതുകൊണ്ട്‌ തന്നെ സ്വകാര്യ ബസുകൾക്ക് ടോൾ ഫീസ്‌ ചുമത്തുന്നത്‌ അന്യായമാണ്‌. സ്വകാര്യ ബസുകൾക്ക് അന്യായമായി ഫീസ്‌ ഈടാക്കാനുള്ള തീരുമാനം റദ്ദ്‌ ചെയ്യണമെന്ന്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ കാസർകോട്‌ ജില്ലാ കമ്മിറ്റി കലക്ടർ അടക്കമുള്ള ബന്ധപ്പെട്ട അധികൃതരോട്‌ ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട്‌ കെ ഗിരീഷ്‌, താലൂക്ക്‌ സെക്രട്ടറി സി.എ മുഹമ്മദ്‌ കുഞ്ഞി, പ്രസിഡണ്ട്‌ കെ. എൻ ബാലകൃഷ്‌ണൻ, ട്രഷറർ രാജേഷ്‌, എസ്‌ രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.

സർവ്വീസ് റോഡിലൂടെ ഓടുന്ന ബസുകൾക്ക് ടോൾ ചുമത്തുന്നതിനെക്കുറിച്ച്‌ നിങ്ങളുടെ പ്രതികരണം അറിയിക്കുക.

Article Summary: Private bus owners warn of service suspension over 440 rupee toll at Kumbala.

#KumbalaToll #PrivateBus #KasaragodNews #ServiceRoadToll #BusStrike #BusOwners

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia