city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | മന്ത്രി ഗണേഷ് കുമാര്‍ നടത്തിയിരിക്കുന്നത് സ്വകാര്യ ബസുകളുടെ നശീകരണം ഉന്നംവെച്ചുള്ള പ്രസ്താവന; ആഞ്ഞടിച്ച് ബസുടമകള്‍

Private Bus Operators Protest Minister's Statement
KasargodVartha Photo

● പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യുമെന്ന പ്രസ്താവന നിരുത്തരവാദപരം.
● റോഡിന്റെ അപര്യാപ്തത അപകടങ്ങള്‍ക്ക് മുഖ്യകാരണമാകുന്നു.
● മറ്റ് വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടതോത് 29 ശതമാനം.
● മറ്റ് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടപ്പോള്‍ 3600 ഓളം പേര്‍ മരണപ്പെട്ടു.

കാസര്‍കോട്: (KasargodVartha) സ്വകാര്യ ബസുകളുടെ നശീകരണം ഉന്നംവെച്ചുള്ള മന്ത്രി കെ ബി ഗണേഷ് കുമാറി ന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

ഈയിടെ സംസ്ഥാനത്തുടനീളം ഉണ്ടായിട്ടുള്ള റോഡപകടങ്ങളില്‍ ഇരുപതോളം പേര്‍ മരണപ്പെട്ടതില്‍ ഒരു അപകടത്തിലും സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സത്യം നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡെന്ന പേരില്‍ അശാസ്ത്രീയമായി ഉണ്ടാക്കിയ സര്‍വ്വീസ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ റോഡുകള്‍ തന്നെ ഇല്ലാത്ത അവസ്ഥയാണ്. 

ഒരു കോടി എഴുപത് ലക്ഷം വാഹനങ്ങളാണ് നിലവില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും സംസ്ഥാന റോഡിലൂടെ സഞ്ചരിക്കുന്നു. ഇത്രയും വാഹനങ്ങള്‍ ഓടുന്നതില്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത് ഇരുചക്രവാഹനങ്ങളും, കാറുകളും, ടിപ്പര്‍, ട്രക്ക്, കെഎസ്ആര്‍ടിസി ബസുകള്‍ എന്നിവയാണ്. 

കേരളത്തില്‍ സ്വകാര്യ ബസുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ഷത്തില്‍ അഞ്ച് ശതമാനം മാത്രമാണ്. അതേ സമയം സ്വകാര്യ കാറുകളും, ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെട്ടിട്ടുള്ള അപകടതോത് 29 ശതമാനമാണ്. 2024 വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍, ടിപ്പര്‍, ട്രക്ക്, മറ്റു വാഹനങ്ങള്‍ എന്നിവ അപകടത്തില്‍ പെട്ടപ്പോള്‍ 3600 ഓളം പേര്‍ മരണപ്പെടുകയുണ്ടായി.

റോഡിന്റെ അപര്യാപ്തത അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്. ഇത്രയും ത്യാഗങ്ങള്‍ സഹിച്ച് സര്‍വീസ് നട ത്തുന്ന സ്വകാര്യ ബസുകള്‍ അപകടത്തില്‍പെട്ടാല്‍ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യുമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന വളരെ നിരുത്തരവാദപരമാണെന്ന് ഇവര്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ്, സെക്രട്ടറി ടി ലക്ഷ്മണന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി എ മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ രാജേഷ്, ജോ. സെക്രട്ടറിമാരായ ശങ്കര നായക്, പി വി പത്മനാഭന്‍, വൈസ് പ്രസിഡന്റ് പിഎ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.

#privatebus, #Kerala, #protest, #minister, #accident, #transportation, #roadsafety

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia