സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരം
Dec 15, 2017, 17:50 IST
ഉപ്പള: (www.kasargodvartha.com 15.12.2017) സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉപ്പള സോങ്കാലിലെ ഇസ്മാഈലി (32) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് അപകടമുണ്ടായത്. ഉപ്പള ഗേറ്റിനും സ്‌കൂളിനും ഇടയിലാണ് അപകടം നടന്നത്.
കാസര്‍കോട്ട് നിന്നും തലപ്പാടിയിലേക്ക് പോകുകയായിരുന്ന മര്‍സാന ബസ് ആണ് ഓട്ടോയിലിടിച്ചത്. അപകടത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിയ ഇസ്മാഈലിനെ സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. ഇത് വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് വെള്ളംചീറ്റി ഒഴിവാക്കി. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Uppala, Auto Driver, Bus, Accident, hospital, Road, Private bus hit to auto; Auto driver injured
< !- START disable copy paste -->