ചീമേനി തുറന്നജയിലില്‍ അസി. പ്രിസണ്‍ ഓഫീസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Oct 26, 2019, 12:01 IST
ചീമേനി: (www.kasargodvartha.com 26.10.2019) ചീമേനി തുറന്നജയിലില്‍ അസി. പ്രിസണ്‍ ഓഫീസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി സുബു ബി കെ (45)യെയാണ് തുറന്ന ജയിലിനകത്തെ ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ തിരുവനന്തപുരം ജയിലിലായിരുന്നു ജോലി. പിന്നീട് കണ്ണൂരിലേക്ക് മാറി. അവിടെ നിന്നും മൂന്നു മാസം മുമ്പാണ് ചീമേനി തുറന്ന ജയിലിലെത്തുന്നത്.
12 ദിവസമായി അവധിയെടുത്ത് നാട്ടിലേക്ക് പോയ സുബു വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് കയറാന്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെത്തി നോക്കിയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയും ചീമേനി എസ്‌ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി വാതില്‍ ചവിട്ടിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനാണ് സുബു. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ടെന്നാണ് വിവരം. സഹോദരന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി അയക്കും. മരണകാരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് ചീമേനി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: cheemeni, Kasaragod, Kerala, news, Jail, Hanged, Death, Police-officer, Prison Officer found dead hanged
< !- START disable copy paste -->