കുഴല്‍ കിണറുകള്‍ കുഴിക്കാന്‍ മുന്‍കൂട്ടി അനുവാദം വേണം
Apr 25, 2012, 12:23 IST
കാസര്‍കോട്: ജില്ലയിലെ പഴയ കാസര്‍കോട് ബ്ളോക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, ചെമ്മനാട്, മുളിയാര്‍, മധൂര്‍, ബേഡഡുക്ക, കാറഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും പുതുതായി കുഴല്‍ കിണറുകള്‍ കുഴിക്കുവാന്‍ ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. മുന്‍കൂര്‍ അനുവാദം കൂടാതെ പ്രസ്തുത പ്രദേശങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നത് കണ്ടെത്തിയാല്‍ കുഴല്‍ കിണര്‍ കുഴിക്കുന്ന റിഗ്ഗുകളെ കണ്ടുകെട്ടുന്നതും കുഴല്‍ കിണര്‍ കുഴിപ്പിച്ച ഭൂവുടമയില്‍ നിന്നും പിഴ ഈടാക്കുന്നതാണ്.
Keywords: Borewell, Kasaragod