മുന്‍ വൈരാഗ്യം; പ്രിന്റിംഗ് പ്രസ് ജീവനക്കാരനെ വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചതായി പരാതി
Apr 5, 2019, 16:27 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2019) മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പ്രിന്റിംഗ് പ്രസ് ജീവനക്കാരനെ വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചതായി പരാതി. ആദൂര്‍ മുച്ചിലോട്ട് സ്വദേശിയും സ്വകാര്യ പ്രിന്റിംഗ് പ്രസ് ജീവനക്കാരനുമായ രാധാകൃഷ്ണനാണ് (19) മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ രാധാകൃഷ്ണനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദൂര്‍ അമ്പലത്തില്‍ ഉത്സവത്തിനിടെ യക്ഷഗാനം നടത്താനുള്ള ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന തന്നെ വിളിച്ചു കൊണ്ടു പോയി ആറംഗ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന രാധാകൃഷ്ണന്‍ പറഞ്ഞു. നേരത്തെയുണ്ടായ ഒരു പ്രശ്‌നത്തിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദനമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. സംഭവം സംബന്ധിച്ച് ആദൂര്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Assault, Attack, Quotation-gang, Adoor, Police, Investigation, Printing press employee assaulted by Gang.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Assault, Attack, Quotation-gang, Adoor, Police, Investigation, Printing press employee assaulted by Gang.
< !- START disable copy paste -->