കടലിൽ നിന്ന് തൊഴിലാളികളെ രക്ഷിച്ച ബവീഷിനെ ജീവൻ രക്ഷാ പതക് അവാർഡിന് പരിഗണിക്കാൻ കേന്ദ്ര സർകാരിനോട് ശുപാർശ ചെയ്യുമെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപൽ സെക്രടറി; എൻ എ നെല്ലിക്കുന്ന് എംഎൽഎയെ തീരുമാനം അറിയിച്ചു
Nov 4, 2021, 20:04 IST
കാസർകോട്: (www.kasargodvartha.com 04.11.2021) കീഴൂരിൽ തിരമാലയിൽ പെട്ട് തോണി മറിഞ്ഞു അപകടത്തിൽ പെട്ട മീൻപിടുത്ത തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ എ ബവീഷിനെ ജീവൻ രക്ഷാ പതക് അവാർഡിന് പരിഗണിക്കാൻ കേന്ദ്ര സർകാരിനോട് ശുപാർശ ചെയ്യുമെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപൽ സെക്രടറി അറിയിച്ചതായി എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
2021 സെപ്റ്റംബർ 12 ന് രാവിലെയാണ് കീഴൂർ കടപ്പുറത്ത് തോണിമറിഞ്ഞു മീൻപിടുത്ത തൊഴിലാളികളായ അജ്മൽ, മുനവ്വർ, അശ്‌റഫ് എന്നിവർക്ക് പരിക്കേറ്റത്. തീരദേശ പോലീസും അഗ്നിരക്ഷാസേനയും മറ്റു വള്ളങ്ങളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കാറ്റും തിരയും കാരണം അപകടത്തിൽപ്പെട്ടവരുടെ അടുത്തെത്താൻ കഴിഞ്ഞില്ല. മരണത്തിന്റെ മുന്നിൽ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്താൻ മുന്നിൽ നിന്നത് ബവീഷായിരുന്നു.
ധീരതയ്ക്കുള്ള അവാർഡ് നൽകി ബവീഷിനെ ആദരിക്കാൻ സർകാർ നടപടികൾ സ്വീകരിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം രക്ഷാ പ്രവർത്തനം നടത്തുന്നവരെ സംസ്ഥാന സർകാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർകാർ ജീവൻ രക്ഷാ പതക് അവാർഡിന് പരിഗണിക്കാറുണ്ടെന്നും ബവീഷിനെ ഈ അവാർഡിനു പരിഗണിക്കുന്നത് സംബന്ധിച്ച് റിപോർട് അടിയന്തിരമായി സമർപിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപൽ സെക്രടറി അറിയിച്ചതായും എൻ എ നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു.
Keywords: Kerela, Kasaragod, News, Sea, Award, Government, MLA, Accident, Principal secretary says that Baveesh will be recommended to Central Government for consideration for Jeevan Raksha Patak Award.
< !- START disable copy paste -->