വിദ്യാര്‍ത്ഥികള്‍ 'ആദരാഞ്ജലി' അര്‍പ്പിച്ച സംഭവത്തില്‍ നെഹ്‌റു കോളജ് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കി, തനിക്കെതിരെ പോസ്റ്ററൊട്ടിച്ചതും പടക്കം പൊട്ടിച്ചതും എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് ഡോ. പുഷ്പജ
Apr 4, 2018, 16:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2018) യാത്രയയപ്പ് ചടങ്ങിനിടെ വിദ്യാര്‍ത്ഥികള്‍ 'ആദരാഞ്ജലി' അര്‍പ്പിച്ച സംഭവത്തില്‍ നെഹ്‌റു കോളജ് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കി, തനിക്കെതിരെ പോസ്റ്ററൊട്ടിച്ചതും പടക്കം പൊട്ടിച്ചതും എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഡോ. പുഷ്പജ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ബുധനഴ്ച്ച ഉച്ചയോടെയാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കാനായി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. അഡീഷണല്‍ എസ് ഐക്കാണ് പരാതി നല്‍കിയത്. ഇക്കഴിഞ്ഞാണ് മാര്‍ച്ച് 28നാണ് സംസ്ഥാന തലത്തില്‍ തന്നെ വന്‍ വിവാദമായ സംഭവം നടന്നത്..
പ്രിന്‍സിപ്പലിന്റെ യാത്രയയപ്പു ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പതിച്ചും പടക്കം പൊട്ടിച്ചും പ്രതീകാത്മക മരണം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഘോഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വന്‍ പ്രതിഷേധമാണുണ്ടായത്. നിരവധി നേതാക്കള്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സബ്മിഷനായി വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അദ്ധ്യാപികമാര്‍ മാതാപിതാക്കളെക്കാളും മുകളിലുള്ളവരാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയത്. തന്നിക്കെതിരായ പ്രവര്‍ത്തനം നടത്തിയവര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്നും ഇതിന്റെ വീഡിയോ അടക്കമുള്ള തെളിവുകളും എസ് എഫ് ഐ നേതാക്കളിട്ട ഫേസ് ബുക്കി പോസ്റ്റിന്റെ തെളിവുകളും തന്റെ കയ്യിലുണ്ടെന്നും ഡോ. പുഷ്പജ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
നേരത്തെ കോളജില്‍ നിന്നി സസ്‌പെന്റ് ചെയ്ത മുന്നുപേരെകുറിച്ചാണ് പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. മറ്റുള്ളവരെ കുറിച്ച് അദ്ധ്യാപകരില്‍ നിന്നും വിദ്യര്‍ത്ഥികളില്‍ നിന്നും പോലീസിന് വിവരങ്ങള്‍ ലഭിക്കും. വീഡിയോകളും മറ്റും പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളെ അംഗീകരിക്കുന്നു. ഇനി അങ്ങോട്ട് മറ്റെരു അദ്ധ്യപികയ്ക്കും ഇത്തരമെരു അനുഭവം ഉണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രി ഇടപ്പെട്ട് തന്നെ നടപടി സ്വീകരിക്കണമെന്നും ഡോ. പുഷ്പജ ആവശ്യപ്പെട്ടു. നേരത്തെ സംഭവത്തില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്നും പ്രന്‍സിപല്ലിന് നേരെ നടന്ന അതിക്രമങ്ങളില്‍ പങ്കില്ലെന്നും സംഭവത്തെ അപലപിക്കുന്നതായും എസ് എഫ് ഐ നേതൃത്വം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, College, Police, complaint, Students, Teacher,Top headline, Nehru college, Principal,Principal file case against SFI Students