city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രക്ഷാകര്‍തൃപരിശീലനത്തിന് പ്രൈംസ്റ്റെപ്‌സ് എക്‌സിബിഷന്‍

രക്ഷാകര്‍തൃപരിശീലനത്തിന് പ്രൈംസ്റ്റെപ്‌സ് എക്‌സിബിഷന്‍
കാസര്‍കോട്: രക്ഷാകര്‍തൃ പരിശീലന രംഗത്ത് നവ്യാനുഭവമായി പാരന്റിംഗ് എക്‌സിബിഷന്‍ രണ്ട് കേന്ദ്രങ്ങളിലുമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായുള്ള പ്രൈംസ്റ്റെപ്‌സ് നോളജ് ഫൗണ്ടേഷനും പ്രൈംസ്റ്റെപ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളും സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഗര്‍ഭകാലം തൊട്ട് വിവിധ വളര്‍ച്ചാ ഘട്ടങ്ങളില്‍ കുട്ടികളുടെ ശാരീരകവും മാനസികവും ബുദ്ധിപരവും വൈകാരികവുമായ വളര്‍ച്ചയ്ക്ക് രക്ഷിതാക്കള്‍ സ്വീകരിക്കേണ്ട സമീപനങ്ങള്‍ സവിസ്തരം വിശദീകരിക്കുകയും പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ് പാരന്റിംഗ് എക്‌സിബിഷന്‍.

പാരന്റിംഗ് വിഷ്വല്‍സ്, ഡോക്യുമെന്ററികള്‍ , ബേബി കെയര്‍ വിന്റോസ്, പാരന്റിംഗ് ടോക്, കൗണ്‍സിലിംഗ് ക്ലിനിക്ക്, ബുക്‌ഫെയര്‍ തുടങ്ങിയ പവലിയനുകള്‍ ഉള്‍ക്കൊള്ളുന്ന 'താരാട്ട്' പാരന്റിംഗ് എക്‌സിബിഷന്‍ ഇന്ത്യയിലെ പ്രഥമ സംരംഭമാണെന്ന് സംഘാടകര്‍ പറഞ്ഞു.

മെയ് 12, 13 തീയ്യതികളില്‍ ചെര്‍ക്കളയിലെ സി. എച്ച് സ്മാരക കമ്മ്യൂണിറ്റി ഹാളിലും 16, 17 തീയ്യതികളില്‍ കാസര്‍കോട് മുനിസിപ്പില്‍ കോണ്‍ഫറന്‍സ് ഹാളിലുമാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍മാരാടയ ഹാരിസ് മാടപ്പള്ളി, എ.പി ഷാനവാസ്, സുഹൈല്‍ ബാബു, ശിയാസ് അഹ്മദ്, പ്രൊഫ. മനോഹര്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Press meet, Prime steps Exhibition

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia