city-gold-ad-for-blogger

പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന: ജില്ലയില്‍ 7 പദ്ധതിക്കു ടെണ്ടര്‍, 17 കോടിയുടെ റോഡ് വികസനം

കാസര്‍കോട്: (www.kasargodvartha.com 25.08.2014) കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംജിഎസ് വൈ യില്‍ ഉള്‍പെടുത്തി ജില്ലയിലെ ഏഴ് റോഡു പ്രവര്‍ത്തികള്‍ക്കു കൂടി ടെണ്ടര്‍ ക്ഷണിച്ചുത്തരവായി. കേന്ദ്ര - സംസ്ഥാന തല എസ്റ്റിമേറ്റ് നിരക്കിലെ വ്യത്യാസം കാരണം മുടങ്ങിക്കിടക്കുന്ന ഏഴാം ഘട്ടത്തിലെ അഞ്ച് പ്രവര്‍ത്തികളുടെ പുനര്‍ ദര്‍ഘാസും എട്ടി ലെ രണ്ട് പുതിയ പ്രവര്‍ത്തികളുടെ ടെണ്ടറുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

ഇവക്ക് 2013 ലെ ലോക്കല്‍ മാര്‍ക്കറ്റ് നിരക്ക് അനുവദിക്കാന്‍ നടപടിയായിട്ടുണ്ട്. പി. കരുണാകരന്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സ്‌പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി അനുവദിച്ച ചാലിങ്കാല്‍, കായക്കുളം (85.62.ലക്ഷം), മൂന്നാം മൈല്‍ - പെരിയ (386.6 ലക്ഷം) എന്നിവ കൂടാതെ ഓരിമുക്ക് - ഏഴിമല (415.20 ലക്ഷം) ബൈക്കുഞ്ചെ - പള്ളം (168.16 ലക്ഷം) മധൂര്‍ - പട്ട്‌ല (194.76 ലക്ഷം) എന്നിവയാണ് പുതിയ നിരക്ക് അനുസരിച്ച് വീണ്ടും ടെണ്ടര്‍ ചെയ്യുന്നത്.

എട്ടാം ഘട്ടത്തില്‍ പെട്ട മാലോം - മാലോം (334.52 ലക്ഷം) ബങ്കളം -പുതിയകണ്ടം (111.74 ലക്ഷം)എന്നിവയാണ് പുതുതായി ടെണ്ടര്‍ ചെയ്യപ്പെടുന്നത്. ഇതോടെ പി എം ജി എസ് വൈ യില്‍ ജില്ലക്ക് അനുവദിച്ച മുഴുവന്‍ പ്രവര്‍ത്തികളുടേയും ടെണ്ടര്‍ പൂര്‍ത്തിയായതായി പി കരുണാകരന്‍ എംപിയുടെ ഓഫീസ് അറിയിച്ചു.
പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന: ജില്ലയില്‍ 7 പദ്ധതിക്കു ടെണ്ടര്‍, 17 കോടിയുടെ റോഡ് വികസനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Development Project, Kerala, Prime Minister, Road, P. Karunakaran MP. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia