കുമ്പളയില്‍ ഹോട്ടലുകളില്‍ പകല്‍ കൊള്ള; ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ കൂട്ടി
Sep 24, 2016, 13:00 IST
കുമ്പള: (www.kasargodvartha.com 24/09/2016) കുമ്പളയില്‍ ഹോട്ടലുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വില കൂട്ടി. രണ്ടാഴ്ച മുമ്പാണ് ഹോട്ടലുകളില്‍ വില വര്‍ദ്ധനവ് നിലവില്‍ വന്നത്.
നേരത്തെ എട്ട് രൂപയുണ്ടായിരുന്ന ചായ വില പത്തു രൂപയാക്കി ഉയര്‍ത്തി. എണ്ണപ്പലഹാരങ്ങള്‍ക്ക് പത്ത് മുതല്‍ പതിനഞ്ചു രൂപ വരെയാണ് വില. കഞ്ഞിക്ക് മുപ്പതു മുതല്‍ നാല്‍പത് രൂപ വരെ ചില ഹോട്ടലുകള്‍ ഈടാക്കുന്നു. ഊണിന് നാല്‍പത് മുതല്‍ അറുപത് രൂപ വരെയാണ് വില.
നിലവില്‍ വില വര്‍ദ്ധിപ്പിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് ആളുകള്‍ പറയുന്നത്. മീന്‍, പച്ചക്കറി, ഉള്ളി, അരി തുടങ്ങിയ സാധനങ്ങളെല്ലാം സാധാരണ വിലയില്‍ തന്നെ കിട്ടിക്കൊണ്ടിരിക്കെ ഈ വില വര്‍ദ്ധനവ് ജനദ്രോഹപരമാണെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ജില്ലയുടെ തെക്കുഭാഗത്ത് നിന്നും വരുന്നവരും ജില്ലക്ക് പുറത്തുള്ളവരുമായ ഉദ്യോഗസ്ഥരും തൊഴിലാളികളും ഭക്ഷണത്തിന്റെ വില കേട്ട് തലയില്‍ കൈവെക്കുന്ന സ്ഥിതിയാണുള്ളത്.
പയ്യന്നൂരും കണ്ണൂരുമൊക്കെ ഏഴ് രൂപ പരമാവധി വിലയ്ക്ക് ചായ ലഭിക്കുമ്പോള്‍ ഇവിടെ മാത്രം എന്താണിങ്ങനെ എന്നാണ് അവര്‍ ചോദിക്കുന്നത്. ദിവസം അഞ്ചും ആറും ചായ കുടിക്കുന്ന തൊഴിലാളികള്‍ വരെയുണ്ടത്രെ. ഇവിടെ ശമ്പളം കിട്ടുന്ന തുക മുഴുവന്‍ ഭക്ഷണത്തിന് തന്നെ വേണ്ടി വരുന്നുവെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെയും പരാതി.

Keywords: Kasaragod, Kerala, Kumbala, Hotel, Rate, Kumbala hotels, Tea, Rate increased, Price hiked in Kumbala hotels.