city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മായം ചേര്‍ക്കല്‍ നിരോധന നിയമം; വ്യാപാരികളില്‍ ആശങ്ക

മായം ചേര്‍ക്കല്‍ നിരോധന നിയമം; വ്യാപാരികളില്‍ ആശങ്ക
കാഞ്ഞങ്ങാട്: പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണവും സംഭരണവും വില്‍പ്പനയും നിരോധിക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിസ്വീകരിക്കാന്‍ അധികൃതര്‍ക്ക് അധികാരം നല്‍കുന്നതുമായ പുതുക്കിയ ഭക്ഷ്യമായം ചേര്‍ക്കല്‍ നിരോധന ചട്ടം(പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്രേഷന്‍ റൂള്‍സ് 2006) ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നു.

ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ നാരങ്ങവെള്ളം വില്‍പ്പന നടത്തുന്നവര്‍ മുതല്‍ നക്ഷത്രഹോട്ടല്‍ ഉടമകള്‍ വരെ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിച്ച് മാത്രമേ വ്യാപാരം നടത്താന്‍ പാടുള്ളൂ. ഏത് തരം ഭക്ഷ്യ സാധനങ്ങള്‍ ഉല്‍പ്പാദിക്കാനും സംഭരിക്കാനും വില്‍പ്പന നടത്താനും ഫുഡ് ഡിപ്പാര്‍ട്ട്മെന്ററില്‍ നിന്നുള്ള ഫുഡ് സേഫ്റ്റി ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കിലേ ഇനിമുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് നല്‍കുകയുള്ളൂ.

വാര്‍ഷിക വരുമാനം 12 ലക്ഷം രൂപയില്‍ താഴെ വിറ്റ് വരവുള്ള വ്യാപാരികളില്‍ നിന്ന് 100 രൂപയും 12 ലക്ഷത്തിന് മുകളിലാണെങ്കില്‍ 2000 രൂപയുമാണ് പിഎഫ്എയുടെ രജിസ്ട്രേഷന്‍ ഫീസായി സര്‍ക്കാരിലേക്ക് ട്രഷറയില്‍ അടക്കേണ്ടത്. പണമടച്ച രശീതിയുമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനുള്ള ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഇക്കഴിഞ്ഞ ആറ് മാസത്തോളമായി സര്‍ക്കാരിന്റെ അസാധാരണമായ ഉത്തരവിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം പിഎഫ്എ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. പുതിയ നിയമമനുസരിച്ച് പിഎഫ് എ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ അസുഖബാധിതനല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ബേക്കറി, ഹോട്ടല്‍, ഐസ്ക്രിം, ധാന്യമില്ലുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണെങ്കില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ഹെല്‍ത്ത്കാര്‍ഡും അപേക്ഷയോടൊപ്പം ഹാജരാക്കണം.

ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ പലപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരോ മറ്റു ജില്ലകളില്‍ നിന്നുള്ളവരോ ആയിരിക്കും. സ്ഥിരമായി ഒരേ സ്ഥാപനങ്ങളില്‍ ജോലിയെടുക്കാത്തതുകാരണം ഹെല്‍ത്ത് കാര്‍ഡ് സംവിധാനം പാളിപ്പോകുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പുതുക്കിയ നിയമം പ്രാബല്യത്തിലായതോടെ സ്റേഷനറികടകളില്‍ കൂടി ബിസ്കറ്റ,് മിഠായികള്‍, അച്ചാര്‍, പപ്പടം, ശീതള പാനീയങ്ങള്‍ പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തിവരുന്ന വ്യാപാരികളാണ് വെട്ടിലായിരിക്കുന്നത്. പിഎഫ്എ ലൈസന്‍സ് സമ്പാദിക്കാതെ ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നവര്‍ക്ക് പിഴയോട് കൂടിയ തടവ് ശിക്ഷ നല്‍കാന്‍ കേന്ദ്രനിയമത്തില്‍ വ്യവസ്ഥയുണ്ട്.പായ്ക്കു ചെയ്യുന്ന സമയങ്ങളിലും വിതരണത്തിന് കൊണ്ടുപോകുമ്പോഴും പരിശോധന നടത്താന്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

Keywords: prevention for food adulteration rules, Merchant, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia