വാഹനാപകട രക്ഷാപ്രവര്‍ത്തനത്തിനിടെ സാധനങ്ങള്‍ കളവ് പോയെന്ന പ്രചരണം ശരിയല്ലെന്ന് കുഞ്ചത്തൂര്‍ രക്ഷന വേദി
Jun 11, 2016, 12:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 11.06.2016) കുഞ്ചത്തൂരിലുണ്ടായ വാഹനാപകട രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സാധനങ്ങള്‍ കളവ് പോയെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവത്തിന് വിരുദ്ധമാണെന്ന് കുഞ്ചത്തൂര്‍ രക്ഷനവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം രണ്ടിന് അര്‍ധരാത്രിയാണ് കുഞ്ചത്തൂര്‍ ദേശീയപാതയില്‍ വിനോദ യാത്രക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരണപ്പെട്ടത്. സംഭവം നടന്ന രാത്രി നാട്ടുകാരും പോലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്, മൊബൈല്‍, 50,000 രൂപ എന്നിവ നഷ്ടപ്പെട്ടതായി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെന്നായിരുന്നു വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നത്. ഇത് വാസ്തവവിരുദ്ധമാണ്.
സംഭവം നടന്ന രാത്രി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാരെ വേദനിപ്പിക്കുന്നതാണ് ഈ വാര്‍ത്തകളെന്നും ഭാരവാഹികള്‍ പറഞ്ഞു. സാമൂഹിക നന്മകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം തകര്‍ക്കുന്നതാണ് ഈ ആരോപണങ്ങളെന്നും പോലീസും അപകടത്തില്‍ പെട്ട കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു.
ചെയര്‍മാന്‍ സയ്യിദ് ബദറുദ്ദീന്‍ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് മുസ്തഫ, അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod, Accident, Fake, News, Manjeshwaram, Relatives, Dead, Tour, Theft, Kunjathore, Press Meeting.