city-gold-ad-for-blogger

പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി

പൊയ്‌നാച്ചി: (www.kasargodvartha.com 02/05/2015) കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബമേള ആവേശമായി. സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും നല്ല ക്രഷര്‍ യൂണിറ്റിനുള്ള അവാര്‍ഡ് നിരവധി തവണ ലഭിച്ച കരിച്ചേരി ടാസ്‌കോ ക്രഷര്‍ സെന്ററിലാണ് കുടുംബമേള നടന്നത്. കുടുംബമേള ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് വി.വി. പ്രഭാകരന്‍,സണ്ണി ജോസഫ്, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതം പറഞ്ഞു. മത്സരങ്ങള്‍ ടി.എ. ഷാഫി, മണികണ്ഠന്‍ പാലിച്ചിയടുക്കം, രവി നായിക്കാപ്പ്, ജാബിര്‍ കുന്നില്‍, മുജീബ് അഹമ്മദ്, മുജീബ് കളനാട്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ഗിരീഷ്‌കുമാര്‍, പുരുഷോത്തമന്‍ പെര്‍ള, പുരുഷോത്തമന്‍ അഡൂര്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ഖാലിദ് പൊവ്വല്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈവിദ്യമാര്‍ന്ന കലാമത്സരങ്ങളും സംഘടിപ്പിച്ചു. ഓരോ അര മണിക്കൂറും ഇടവിട്ട് നടത്തിയ സമ്മാന നെറുക്കെടുപ്പ് വേറിട്ട അനുഭവമായി.

വിജയികള്‍ക്ക് ടാസ്‌കോ അബ്ദുല്‍ ഖാദര്‍, അജു കേരള വിഷന്‍, കോണ്‍ട്രാക്ടര്‍ അബ്ബാസ് തെക്കില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി
പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി
പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി

പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി

പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി

പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി

പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി

പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി

പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി

പ്രസ്‌ക്ലബിന്റെ കുടുംബമേള ആവേശമായി
Also Read:
അടിക്കടി ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാരിന് പാരയായി മോഡിയുടെ മുന്‍ ട്വീറ്റ്; സോഷ്യല്‍ മീഡിയ ഹിറ്റാക്കിയ ട്വീറ്റ് കാണാം

Keywords:  Kasaragod, Kerala, Press Club, Kudumbamela, Inauguration, Press club Kudumbamela conducted.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia