city-gold-ad-for-blogger

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

കാസര്‍കോട്: (www.kasargodvartha.com 25.05.2014) കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച നടത്തിയ കുടുംബ മേള ആവേശമായി. മാധ്യമപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത വൈവിധ്യമാര്‍ന്ന മത്സരങ്ങളും കലാ പരിപാടികളും മേളയ്ക്ക് പൊലിമ പകര്‍ന്നു. സിപിസിആര്‍ഐ യില്‍ നടത്തിയ പരിപാടി നിയുക്ത എം.പി പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഒ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സിപിസിആര്‍ഐ ഡയറക്ടര്‍ ജോര്‍ജ് വി തോമസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും വി.വി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തില്‍ വി.വി. പ്രഭാകരന്‍, എം.ഒ. വര്‍ഗീസ്, ഡോ. പേളി വര്‍ഗ്ഗീസ്, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്നിവര്‍ സമ്മാന വിതരണം നടത്തി. നാല് ടീമുകളായി നടത്തിയ മത്സര ഇനങ്ങളില്‍ ടീം ബുള്ളറ്റിന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. റോയല്‍ ലെറ്റേര്‍സ് റണ്ണേര്‍സപ്പായി. കമ്പവലി, തെങ്ങ് കയറ്റം, വെള്ളംകുടി, കസേരക്കളി, ഫുട്‌ബോള്‍, ക്രിക്കറ്റ്, ചെസ്, കേരംസ് തുടങ്ങിയ ഇനങ്ങളില്‍ നടന്ന മത്സരങ്ങള്‍ ആവേശവും കൗതുകവും പകര്‍ന്നു.

നാടന്‍ പാട്ടുകാരന്‍ സുഭാഷ് അറുകരയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ മേളയ്ക്ക് ഹരം പകര്‍ന്നു. മുഹമ്മദ് ഹാഷിം, ടി.എ ശാഫി, കെ. രാജേഷ്‌കുമാര്‍, ബി. അനീഷ് കുമാര്, അബ്ദുല്‍ റഹ്മാന്‍ ആലൂര്‍, അബ്ദുല്ലകുഞ്ഞി ഉദുമ, വേണു കള്ളാര്‍, മുജീബ് കളനാട്, ഡിറ്റി വര്‍ഗീസ്, എന്‍.എ. ഖാലിദ് പൊവ്വല്‍, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, ജയറാം കുട്ടിയാനം, മണികണ്ഠന്‍ പാലിച്ചിയടുക്കം, എം.വി. സന്തോഷ്,  പി. ചന്ദ്രമോഹന്‍, ഫഹദ് മുനീര്‍, രാംനാഥ് പൈ, എസ്.കെ. അജയകുമാര്‍, രാധാകൃഷ്ണ ഉളിയത്തടുക്ക, ഉമേഷ് പൈക്ക, എ.ബി കുട്ടിയാനം, മുഹമ്മദ് ഷമീം, ടി. അനൂപ്, ഷൈബിന്‍, എം.ആര്‍. രാഹുല്‍, ഷഫീഖ് നസ്‌റുല്ല, നാരായണൻ കരിച്ചേരി, പ്രദീപ് നാരായണന്‍, രാജേഷ് മാങ്ങാട്, ശാഫി തെരുവത്ത്, വേണു കള്ളാര്‍, റോയ് ജോസഫ്, രാജേഷ് ഓട്ടമല, എ.പി വിനോദ്, ലൈജു മോന്‍ കെ.സി, കെ.വി പത്മേഷ്, രവീന്ദ്രന്‍ പാടി, സുനില്‍ ബേപ്പ്, ശങ്കര്‍, അച്ചു കാസര്‍കോട്, സുബൈര്‍ പള്ളിക്കാല്‍, നിയാസ് ചെമ്മനാട്, കെ. രാജശേഖര്‍, മുത്തലിബ്, അച്ചുത ചേവാര്‍, ഗംഗാധര, പുരുഷോത്തമന്‍ പെര്‍ള, ദേവദാസ് പാറക്കട്ട, ദേവിദാസ് പിലിക്കോട്, ഗണേഷ് പൈക്ക, ചേതന്‍, പ്രവീണ്‍ കുമാര്‍, കെ. സുബിത്ത്, ശ്രീകാന്ത്, ടി. രാജീവന്‍, മാഹിന്‍ കുന്നില്‍, അഷ്‌റഫ് കൈന്താര്‍, മുഹമ്മദ് അസ്‌ലം, രഞ്ജു തുടങ്ങിയവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി

പ്രസ് ക്ലബ്ബ് കുടുംബ മേള ആവേശമായി


Photos: Niyas Chemnad & Achu Kasaragod

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Press Club, Media worker, Programme, CPCRI, Family-meet, Familymeet, Family, pressclub family meet conducted.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia