city-gold-ad-for-blogger

പ്രസ് ക്ലബ്ബില്‍ ക്രിസ്മസ്-പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 01.01.2015) കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പുതുവര്‍ഷപ്പിറവിയുടെ തലേന്നു രാത്രി നടത്തിയ ആഘോഷത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനടുത്ത അവര്‍ ലേഡി ഓഫ് സെന്റ് ഡോളേര്‍സ് ചര്‍ച്ചിലെ വികാരി ഫാദര്‍ ബിജു, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സിമന്റ് ഡീലേര്‍സ് അസോസിയേഷന്‍ നേതാവ് മുഹമ്മദലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേക്കു മുറിക്കലും നടന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതം പറഞ്ഞു.

പുതുവര്‍ഷം ശാന്തിയും സമാധാനവും പുരോഗതിയും ഉള്ളതാകട്ടേയെന്ന് വിശിഷ്ടാതിഥികള്‍ തങ്ങളുടെ സന്ദേശത്തില്‍ പ്രത്യാശിച്ചു.

കാസര്‍കോട്ട് പുതുവര്‍ഷാഘോഷം സമാധാനപരമായാണ് കടന്നു പോയത്. ആഘോഷം അതിരുവിടാതിരിക്കാന്‍ പോലീസ് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും മദ്യശാലകളുടെ പ്രവര്‍ത്തന സമയം ചുരുക്കുകയും ചെയ്തിരുന്നു.
പ്രസ് ക്ലബ്ബില്‍ ക്രിസ്മസ്-പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : New year, Kasaragod, Kerala, Celebration, Christmas, Press club Christmas New Year Celebration.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia