Celebration | പ്രസ്‌ക്ലബ്ബിൽ ഓണാഘോഷം: ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി
Sep 14, 2024, 02:36 IST

Photo: Arranged
● എസ്‌എസ്‌എൽസി, പ്ലസ് ടു വിജയികൾക്ക് ഉപഹാരം നൽകി.
● ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) ഓണാഘോഷം കാസർകോട് പ്രസ്‌ക്ലബ്ബിൽ ഗംഭീരമായി സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമ വേദി കൂടിയായി ഓണാഘോഷം. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിമിൻ്റെ അധ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതവും ട്രഷറർ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.
എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്ക് ഉപഹാരം വിതരണം ചെയ്തു.
#OnamCelebration #Kasaragod #PressClub #Awards #Education #Kerala