കാഞ്ഞങ്ങാട് സ്വദേശിക്ക് രാഷ്ട്രപതിയുടെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ അവാര്‍ഡ്
Aug 16, 2017, 18:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2017) അപകടമുഖങ്ങളിലെ രക്ഷാദൗത്യങ്ങളിലൂടെ ശ്രദ്ധേയനായ കാഞ്ഞങ്ങാട് ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ കിഴക്കേ വെള്ളിക്കോത്ത് കുതിരുമ്മല്‍ വീട്ടിലെ കെ ടി ചന്ദ്രന് അര്‍ഹതയ്ക്കുള്ള അംഗീകാരമായി രാഷ്ട്രപതിയുടെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ അവാര്‍ഡ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്തുത്യര്‍ഹ സേവനത്തിനു നല്‍കുന്ന പുരസ്‌കാരമാണിത്.
2012 ല്‍ മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡലും നേടിയിട്ടുണ്ട്. പയ്യന്നര്‍, കോഴിക്കോട് ഫയര്‍ സ്റ്റേഷനുകളിലും ജോലി ചെയ്ത ഇദ്ദേഹത്തിനു 25 ഓളം ഗുഡ് സര്‍വീസ് എന്‍ട്രികളും ലഭിച്ചു. രക്ഷാപ്രവര്‍ത്തനം ആപല്‍ക്കരമായ സന്ദര്‍ഭങ്ങള്‍ ഉള്‍പെടെ 50 ഓളം പേരെ കിണറ്റില്‍ നിന്നും മറ്റുമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി- സര്‍ഗവേദി, യങ്മെന്‍സ് ക്ലബ്ബ് എന്നിവയിലൂടെ പൊതുരംഗത്തും സജീവമാണ്.
ഇരു സംഘടനകളുടെയും ഭാരവാഹിയായും പ്രവര്‍ത്തിച്ചു. വെള്ളിക്കോത്ത് അരയാക്കീല്‍ കുളത്തില്‍ നിരവധി കുട്ടികളെ നീന്തല്‍ പഠിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം യങ്മെന്‍സ് ക്ലബ്ബ്, ബാലവേദി- സര്‍ഗവേദി എ്ന്നിവയുടെ 25 ഓളം നാടകങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. കെ ടി കോരന്‍- കെ നാരായണി ദമ്പതികളുടെ മകനാണ്. സെക്രട്ടറിയേറ്റില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന തൃക്കരിപ്പൂര്‍ സ്വദേശിനി കെ വി ശരണ്യയാണ് ഭാര്യ. സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുഗ്രഹ ഏകമകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Award, Kanhangad, Kasaragod, Fire force, President, KT Chandran, Fire and Rescue.