city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ അബ്ദുര്‍ റഹ് മാന്‍ നയിക്കുന്ന എസ്.ടി.യു തീരദേശയാത്രക്ക് വന്‍ ഒരുക്കം

കാസര്‍കോട്: (www.kasargodvartha.com 26/02/2016) എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക് എന്ന മുദ്രാവാക്യവുമായി സംസ്ഥാന എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുര്‍ റഹ് മാന്‍ നയിക്കുന്ന തീരദേശ യാത്ര വന്‍ വിജയമാക്കുവാന്‍ തീരപ്രദേശങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ തിരുത്തുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന മീനാ കുമാരി - സെയദാറാവു കമ്മീഷന്‍ റിപോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളിക്കളയുക, തീരദേശ പരിപാലന നിയമത്തില്‍ ഇളവ് അനുവദിക്കുക, തീരദേശ വാസികള്‍ക്ക് വീട് നിര്‍മിക്കുവാന്‍ പ്രത്യേക അനുമതി നല്‍കുക, സമുദ്ര മത്സ്യബന്ധന കരട് ബില്ല് ഉപേക്ഷിക്കുക, മണ്ണെണ്ണ ക്വാട്ട പൂര്‍ണമായും പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് രണ്ടിന് നാലു മണിക്ക് വലിയ പറമ്പ പഞ്ചായത്തിലെ മാവിലാ കടപ്പുറത്ത് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തീരദേശ യാത്ര ഉദ്ഘാടനം ചെയ്യും.

മൂന്നിന് ആയിറ്റി, പടന്ന, മടക്കര, തൈക്കടപ്പുറം, കാഞ്ഞങ്ങാട് മീനാപ്പീസ്, കീഴൂര്‍ എന്നിവിടങ്ങളിലും നാലിന് ചേരങ്കൈ കടപ്പുറം, തളങ്കര പടിഞ്ഞാര്‍, കുമ്പള, ഉപ്പള, മുസോടി അദിക്ക എന്നിവടങ്ങളില്‍ പര്യടനം നടത്തി മഞ്ചേശ്വരത്ത് സമാപിക്കും. തീരദേശ യാത്ര ഉദ്ഘാടന പരിപാടിയില്‍ മുസ്‌ലിം ലീഗ്, എസ്.ടി.യു, പോഷക അനുബന്ധ സംഘടന, സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും. മുഴുവന്‍ കേന്ദ്രങ്ങളിലും സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം കമ്മിറ്റികള്‍ രൂപീകരിച്ചു.

വലിയ പറമ്പ്: പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എന്‍.കെ ഹമീദ് ഹാജി (ചെയര്‍), കെ.എം.സി ഇബ്രാഹിം (ജന കണ്‍), എ. മുസ്തഫ ഹാജി (ട്രഷ), കുമ്പള ആരിക്കാടി: കെ. പള്ളിക്കുഞ്ഞി (ചെയര്‍), എം മുഹമ്മദ് കുഞ്ഞി (കണ്‍), എം. മൊയ്തീനബ്ബ (ട്രഷ). മടക്കര: അഷ്‌റഫ് പുതിയപുരയില്‍ (ചെയര്‍), സി.എച്ച് ഫിറോസ് (കണ്‍), എം.ടി.സി റഫീഖ് (ട്രഷ), കാഞ്ഞങ്ങാട് മീനാപ്പീസ്: കെ.കെ ജാഫര്‍ (ചെയര്‍), എം. കരീം (കണ്‍), എച്ച്.കെ അബ്ദുല്ല (ട്രഷ), തൈക്കടപ്പുറം: സൈനുദ്ദീന്‍ ഹാജി (ചെയര്‍), ഇസ്മയില്‍ തൈക്കടപ്പുറം (കണ്‍), നിസാര്‍ (ട്രഷ), ബങ്കര മഞ്ചേശ്വരം: അസീസ് ഹാജി (ചെയര്‍), കെ.എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി (കണ്‍), ബി.എം അഷ്‌റഫ് (ട്രഷ). മൂസോടി അദിക്ക: ടി.എ മൂസ (ചെയര്‍), ഗോള്‍ഡന്‍ റഹ്മാന്‍ (കണ്‍), അബ്ദുല്‍ ഖാദര്‍ (ട്രഷ). കാസര്‍കോട് മുനിസിപ്പാലിറ്റി: മൊയ്തീന്‍ കൊല്ലമ്പാടി (ചെയര്‍), ഹമീദ് ബെദിര (കണ്‍), എ. മുഹമ്മദ് (ട്രഷ).

വിവിധ യൂണിറ്റുകളില്‍ നടന്ന യോഗങ്ങളില്‍ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുല്‍ റഹിമാന്‍, ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, ഭാരവാഹികളായ അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ശരീഫ് കൊടവഞ്ചി, കുഞ്ഞാമദ് കല്ലൂരാവി, മമ്മു ചാല, ഉമ്മര്‍ അപ്പോളോ, മൊയ്തീന്‍ കൊല്ലമ്പാടി, കെ.എം.സി ഇബ്രാഹിം, ഇബ്രാഹിം പറമ്പത്ത്, ടി.എ മൂസ, വി.കെ.പി ഹമീദലി, എം. അബ്ബാസ്, എ.ജി അമീര്‍ ഹാജി, ഖാദര്‍ പടന്ന, ജബ്ബാര്‍ പൊറോപ്പാട്, ഇസ്മയില്‍ തൈക്കടപ്പുറം, യൂനുസ് വടകരമുക്ക്, കരീം കുശാല്‍ നഗര്‍, കെ.കെ ജാഫര്‍, ഫരീദ സെക്കീര്‍ അഹമ്മദ്, എ.കെ.എം അഷ്‌റഫ്, എം.ബി യൂസുഫ്, ബി.പി മുഹമ്മദ്, ഗോള്‍ഡന്‍ റഹ്മാന്‍, അസീസ് ഹാജി മഞ്ചേശ്വരം, ഹമീദ് ബെദിര, ടി.പി മുഹമ്മദ് അനീസ്, അബ്ദുല്‍ റഹിമാന്‍ ഹാജി വളപ്പ്, ഖാദര്‍ മൊഗ്രാല്‍, മുക്താര്‍ ഉദ്യാവരം, ബി.എം അഷ്‌റഫ്, ബി.എം മുസ്തഫ, ഷാഹുല്‍ ഹമീദ് ബന്തിയോട്, അസീസ് കളത്തൂര്‍, ഹസ്സന്‍ കുഞ്ഞി പാത്തൂര്‍, ബി.എന്‍. മുഹമ്മദലി പ്രസംഗിച്ചു.

എ അബ്ദുര്‍ റഹ് മാന്‍ നയിക്കുന്ന എസ്.ടി.യു തീരദേശയാത്രക്ക് വന്‍ ഒരുക്കം

Keywords : STU, Leader, Kasaragod, Inauguration, Meeting, A. Abdul Rahman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia