മലബാറിലെ പുരുഷന്മാരുടെ 12 ടീമുകള്‍, വനിതാ മത്സരത്തില്‍ 6 ടീമുകള്‍, മലബാര്‍ ജലോത്സവത്തിന് ഒരുക്കം തുടങ്ങി
Aug 8, 2017, 17:32 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/08/2017) കവ്വായിക്കായലിലെ ഓളപ്പരപ്പിലൂടെ മത്സര വള്ളങ്ങളുടെ കുതിച്ചുപായലിന് ജനസഞ്ചയത്തെ സാക്ഷികളാക്കുന്ന മലബാര്‍ ജലോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. മെട്ടമ്മല്‍ ബ്രദേഴ്‌സ് ആതിഥ്യമരുളുന്ന മൂന്നാമത് മലബാര്‍ ജലമേളയ്ക്ക് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സെപ്തംബര്‍ അഞ്ചിന് കവ്വായിക്കായലിലാണ് ജലോത്സവം നടക്കുക. പുരുഷ വിഭാഗത്തില്‍ 12 ടീമുകള്‍ 15 പേര്‍ തുഴയുന്നതിലും 25 പേര്‍ തുഴയുന്നതിലും മാറ്റുരക്കാനെത്തും. വനിതാ വിഭാഗത്തില്‍ 15 പേര്‍ തുഴയും വിഭാഗത്തില്‍ ആറ് ടീമുകളാണ് മത്സരിക്കാനെത്തുക. മെട്ടമ്മല്‍ ബ്രദേഴ്‌സ് ഹാളില്‍ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.
വി വി സുബൈര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ റീത്ത, ബ്ലോക്ക് പഞ്ചായത്തംഗം സാജിദ സഫറുല്ല, പി കുഞ്ഞിക്കണ്ണന്‍, എം രാമചന്ദ്രന്‍, ടി ഗംഗാധരന്‍, പി കുഞ്ഞമ്പു, ജുനൈദ് മെട്ടമ്മല്‍, കെ ഗംഗാധരന്‍, സി ടി ഷാഹുല്‍ ഹമീദ്, കെ വി ഗോപാലന്‍, കെ വി ലക്ഷ്മണന്‍, കെ വി അമ്പു, ഉറുമീസ് തൃക്കരിപ്പൂര്‍, കെ പി ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികള്‍: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍ എം എല്‍ എ, മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ (മുഖ്യരക്ഷാധികാരികള്‍). പി കരുണാകരന്‍ എം പി (ചെയര്‍മാന്‍), വി വി ഹാരിസ് (വര്‍ക്കിംഗ് ചെയര്‍മാന്‍), എ ജി സി ബഷീര്‍ (ജനറല്‍ കണ്‍വീനര്‍) കെ ഗംഗാധരന്‍ (കണ്‍വീനര്‍) എ പി ഫാറൂഖ് (ട്രഷറര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Trikaripure, Competition, Natives, Kasaragod, Malabar, Jalolsavam, Teams.