കര്‍ക്കടക വാവ് ബലിതര്‍പ്പണ സായുജ്യത്തിനായി തൃക്കണ്ണാട് ഒരുങ്ങി
Jul 22, 2017, 16:05 IST
തൃക്കണ്ണാട്: (www.kasargodvartha.com 22.07.2017) തൃക്കണ്ണാട് ഒരുങ്ങി. 23ന് രാവിലെ തുടങ്ങുന്ന ബലിതര്‍പ്പണച്ചടങ്ങിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്ക് ഭൂമി മാറുന്ന, ഭുമിയുടെ നിഴല്‍ കൊണ്ട് സൂര്യന്‍ പൂര്‍ണമായും മറയുന്ന ദിനം. പിതൃക്കള്‍ ചന്ദ്രനിലെ ഇരുളിലിരുന്നു കൊണ്ട് ഭൂമിയില്‍ വസിക്കുന്ന നമ്മെ, വെളിച്ചത്തിലേക്ക് ഉറ്റു നോക്കുന്നതു സങ്കല്‍പ്പിക്കുന്നതാണ് വാവ്. ഇത് പിതൃക്കള്‍ക്കായുള്ള ദിനം. ഇവിടെ നന്മ ചെയ്ത് തിരിച്ചുപോയവരുടെ സ്മരണാദിനം. മണ്‍മറഞ്ഞവര്‍ക്കു വേണ്ടി ശേഷിക്കുന്നവരുടെ ഓര്‍മ്മദിനം. ഇത്തവണ ഞായറായതു കൊണ്ട് സര്‍ക്കാര്‍ അവധിയില്ല.
പിതാമഹന്മാര്‍ക്കായി തര്‍പ്പണം ചെയ്യാന്‍ പതിനായിരങ്ങള്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ക്കേ എത്തിത്തുടങ്ങും. രാവിലെ 6 മണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. മേല്‍ശാന്തി നവീന്‍ ചന്ദ്ര കയര്‍ത്തായയുടെ നേതൃത്വത്തില്‍ 20ല്‍പ്പരം പുരോഹിതര്‍ ബലിതര്‍പ്പണ ചടങ്ങിന് കാര്‍മികത്വം വഹിക്കും. തലേന്നു തന്നെ വ്രതമെടുത്തെത്തുന്നവര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ കണ്ട് 5 വെറ്റിലയും ഒരു അടക്കയും കാണിക്കപ്പണവും വെച്ച് മഹാദേവനെ തൊഴണം. അവിടുന്ന് ലഭിക്കുന്ന പുവും അരിയുമായി കൗണ്ടറില്‍ ചെല്ലണം. കാണിക്കപ്പണം സമര്‍പ്പിച്ച് മന്ത്രോച്ഛാരണങ്ങളിലൂടെ ശക്തി ആവാഹിച്ച് ഈറനണിഞ്ഞ മെയ്യും മനസുമായി പിതൃക്കള്‍ക്കായി തര്‍പ്പണം നടത്തണം. കടല്‍കുളിക്കണം. വീണ്ടും ക്ഷേത്രക്കുളത്തില്‍ മുങ്ങി ശുദ്ധി വരുത്തണം. മഹാദേവനെ ഒന്നുകൂടി ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതോടെ പിതൃക്കള്‍ സംതൃപ്തരായി എന്നാണ് വിശ്വാസം.
മിക്ക ഹൈന്ദവ ഭവനങ്ങളിലും വാവ് ദിവസം കോഴിക്കറിയും മണ്ണോട്ടില്‍ ഒറോട്ടിയെന്ന അരിപ്പത്തലും ചുടും. വിഭവ സമൃദ്ധമായ സദ്യ ഒരുക്കും. മദ്യം സേവിച്ചു പരിചയമുള്ള പരേതര്‍ക്ക് പടിഞ്ഞാറ്റയില്‍ വിളമ്പിനോടൊപ്പം മദ്യരസം ചേര്‍ക്കും. മീത് വെക്കുക എന്നാണിതിനെ വിശേഷിപ്പിക്കുക. എല്ലാ വാവുദിവസങ്ങളിലും പരേതര്‍ക്കായി ബലി നല്‍കിയാല്‍ അത്രയും നന്ന്. കര്‍ക്കടകമാണ് പ്രധാനം. നനഞ്ഞ വസ്ത്രം, മേല്‍മുണ്ടരുത്. ദര്‍പ്പപ്പുല്ല് ഞെണിഞ്ഞു കെട്ടിയ പായ, സമര്‍പ്പണ ഇലയില്‍ ചോറും, പ്രസാദവും, മന്ത്രോച്ഛാരണത്തിനായി ദര്‍ഭകൊണ്ടു ഞെണിഞ്ഞ് വലത്തെ മോതിര വിരലില്‍ അണിഞ്ഞ പവിത്രവളയം. ഇത്രയുമായാല്‍ പുരോഹിതരോടൊപ്പം ചേര്‍ന്ന് പരേതരെ സങ്കല്‍പ്പിച്ച് ആവാഹന നടത്തണം. അതോടെ ചടങ്ങ് അവസാനിക്കുന്നു. ഇന്ന് ദര്‍ഭകൊണ്ടുണ്ടാക്കിയ പായയില്ല. പകരം മുന്ന് ദര്‍ഭ പുല്‍ക്കൊടി നിരത്തും. പൂവു വേണ്ടിടത്ത് പൂവിന്റെ ഇതളെന്ന് ചൊല്ലി പുരോഹിതന്‍ സമാധാനിപ്പിക്കും.
നമ്മെ നിര്‍മ്മിച്ച, നമ്മുടെ സ്വഭാവം രൂപപ്പെടുത്താന്‍ ഒരുക്കൂട്ടിയ ജീനുകളെ സംഭാവന ചെയ്ത പിതാമഹരെ സ്മരിക്കുന്ന ചടങ്ങാണിത്. തര്‍പ്പണം ചെയ്യുന്നവന്റെ ശരീരത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന പിതൃജീനുകളുടെ ഉടമകളായ ഏഴു തലമുറകളെ ഇവിടെ സ്മരിക്കപ്പെടുന്നു. അതാണ് ബലിയിടല്‍. ശ്രാദ്ധം എന്നും പേര്‍ പറയും. ശ്രദ്ധയോടെ ചെയ്യുന്ന കര്‍മ്മം എന്നേ വാച്യേണ അര്‍ത്ഥമാക്കേണ്ടതുള്ളു. മാതാവിന്റെയും പിതാവിന്റെയും ഓരോന്നു വീതം കോശങ്ങളില്‍ നിന്നും ജീവന്‍ ഉള്‍കൊണ്ട നാം നമുക്ക് ജന്മം നല്‍കിയവരേയും, നമ്മെ താലോലിച്ച്, നമുക്ക് വേണ്ടി ജീവിച്ചു മരിച്ചു പോയ ബന്ധുക്കളേയും സൃഹൃത്തുക്കളേയും പരിചാരകരേയും, എന്തിനേറെ, ഉറുമ്പും, അമീബയുമടക്കം ജീവജാലങ്ങളെ ആകമാനം സ്മരിക്കുന്ന മന്ത്രമാണ് ചടങ്ങില്‍ ഉരുവിടുക.
ചന്ദ്രമണ്ഡലത്തിനു തൊട്ടുമുകളിലാണ് പിതൃലോകമെന്നാണ് വിശ്വാസം. എല്ലാ കറുത്ത വാവിനും പിതൃ തര്‍പ്പണം വേണമെന്നാണ് മതം. നമ്മുടെ ഒരു മാസം അവര്‍ക്ക് ഒരു ദിവസമാകയാല്‍ എല്ലാ മാസവും കൃത്യമായി വാവുബലി നല്‍കുന്നവരുടെ പിതൃക്കള്‍ക്ക് ദിവസേന ആഹാരം ലഭിക്കുമെന്നാണ് സങ്കല്‍പ്പം. സൂര്യന്‍ ഉത്തരായന ദക്ഷിണായന രേഖ മുറിച്ചു കടക്കുന്ന മാസങ്ങളില്‍ കടല്‍ആറ്റുവക്കിലിരുന്ന് മഹാദേവ ദര്‍ശനം ചെയ്ത്, പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുമ്പോള്‍ പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും ഒരു പോലെ സംതൃപ്തി ലഭിക്കുമെന്നാണ് വിശ്വാസം.
പ്രതിഭാരാജന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikkanad, Kasaragod, News, Kerala, Temple, Rice, Food, Karkadaka Vavu, Flower, Preparations for Karkadaka Vavu completed.