city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീകളുടെ നിരാഹാര സമരത്തിന് എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ തയ്യാറെടുപ്പ്

സ്ത്രീകളുടെ നിരാഹാര സമരത്തിന് എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ തയ്യാറെടുപ്പ്
കാസര്‍കോട്: 13 ദിവസമായി എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി നടത്തിയിരുന്ന അനിശ്ചിതകാല നിരാഹാര സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ നിരാഹാര സമരത്തിന് സമരസമിതി തയ്യാറെടുപ്പ് തുടങ്ങി. രണ്ടു പേരാണ് ആദ്യം നിരാഹാരം തുടങ്ങിയത്. ഇവരുടെ നിരാഹാരം ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനു ശേഷം നാലു ദിവസമായി സമരസമിതി നേതാവ് ഡോ. സുരേന്ദ്രനാഥാണ് സമരം തുടരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ എന്നിവര്‍ സമരസമിതി നേതാക്കളുമായി ചര്‍ച നടത്തിയെങ്കിലും ചര്‍ച പരാജയപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പ് കിട്ടാത്തതിനാല്‍ സമരം തുടരുമെന്നാണ് ഭാരവാഹികള്‍ വ്യക്തമാക്കിയത്.

അതേസമയം കാസര്‍കോട് ജില്ലയില്‍ എത്തിയിട്ടുള്ള നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച നടത്താനിടയുണ്ട്. ആവശ്യമെങ്കില്‍ സമരക്കാരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചര്‍ച നടത്താനും ആലോചനയുണ്ട്. മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് സമരസമിതി. എന്നാല്‍ സമരസമിതി ഉന്നയിച്ചിട്ടുള്ള മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കുമെന്ന് ചര്‍ചയില്‍ മുഖ്യമന്ത്രിക്കു വേണ്ടി എം.എല്‍.എ അറിയിച്ചിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷവും രോഗികളുടെ ചികിത്സയും സഹായങ്ങളും തുടരണമെന്ന ആവശ്യം തല്‍ക്കാലം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രോഗികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശ ഉപയോഗിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം ചികിത്സയും ജീവിതച്ചെലവും കണ്ടെത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതുവരെയുള്ള ചികിത്സയും സഹായങ്ങളും സര്‍ക്കാര്‍ തുടരും.

മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട സഹായങ്ങള്‍ നല്‍കാന്‍ തന്നെ ഏതാണ്ട് 215 കോടിയിലധികം രൂപവേണം. ഇതുകൂടാതെ രോഗികളുടെ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ കടബാധ്യത കൂടി സര്‍ക്കാര്‍ എഴുതിത്തള്ളണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. ഇത് പരിഗണിക്കാമെന്നും കടബാധ്യതയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം നടപടി സ്വീകരിക്കാമെന്നുമാണ് നേരത്തെ മൂന്ന് മന്ത്രിമാര്‍ കാസര്‍കോട്ടെത്തി നടത്തിയ ചര്‍ചകളില്‍ തീരുമാനിച്ചിരുന്നത്. ഈ തീരുമാനവും നടപ്പിലായിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം. കേന്ദ്രത്തില്‍ നിന്നും സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നറിയിച്ചതല്ലാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കുന്നില്ലെന്ന ആക്ഷേപവും സമരസമിതി ഉയര്‍ത്തുന്നുണ്ട്.

നിരാഹാര സമരത്തിന്റെ 13-ാം ദിവസമായ ശനിയാഴ്ച പടന്നക്കാട് നെഹ്‌റു കോളജിലെ മലയാള വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും സമരപ്പന്തലിലെത്തി കലാപരിപാടികള്‍ അവതരിപ്പിച്ചു.

Keywords:  Endosulfan, Strike, Women, Kasaragod, Police, Kerala, Minister, N.A.Nellikunnu, Thiruvananthapuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia