സ്വാതന്ത്ര്യദിന പരേഡിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തും
Jul 23, 2015, 14:39 IST
കാസര്‍കോട്: (www.kasargodvartha.com 23/07/2015) കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിന് വിപുലമായ ഒരുക്കങ്ങള്‍ സംഘടിപ്പിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. സായുധപോലീസ്, ലോക്കല്‍ പോലീസ്, വനിതാപോലീസ്, എക്‌സൈസ് ഹോം ഗാര്‍ഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍സിസി സീനിയര്‍, ജൂനിയര്‍ ഡിവിഷന്‍, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. കാസര്‍കോട് ഗവ. കോളേജ് , പടന്നക്കാട് നെഹ്‌റു കോളേജ്, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ-2, കാസര്‍കോട് കേന്ദ്രീയ വിദ്യാലയ, പെരിയ നവോദയ വിദ്യാലയ, കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌കൂള്‍, ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നായന്‍മാര്‍മൂല ടിഐഎച്ച്എസ്എസ്, പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, കാസര്‍കോട് ചിന്മയ വിദ്യാലയ, ജയ്മാതാ സ്‌കൂള്‍, ജി എച്ച് എസ് എസ് ബല്ല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരേഡില്‍ അണിനിരക്കും.
വിവിധ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. പരേഡിന്റെ റിഹേഴ്‌സല്‍ ആഗസ്റ്റ് 11, 12, 13 തീയതികളില്‍ നടക്കും. 11നും 12നും ഉച്ചയ്ക്ക് രണ്ടുമണിയ്ക്കും 13ന് രാവിലെ എട്ടിനുമാണ് റിഹേഴ്‌സല്‍. കൃത്യസമയത്തുതന്നെ ബന്ധപ്പെട്ടവര്‍ ഹാജരാകണം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ഹുസ്സൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, പോലീസ് സായുധസേനാവിഭാഗം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. വിശ്വനാഥന്‍, സബ് ഇന്‍സ്‌പെക്ടര്‍ സി.കെ വിശ്വനാഥന്‍, തഹസില്‍ദാര്‍മാര്‍, വിവിധവകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, കോളേജ് സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Preparation for Independence day parade.
Advertisement:
വിവിധ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. പരേഡിന്റെ റിഹേഴ്‌സല്‍ ആഗസ്റ്റ് 11, 12, 13 തീയതികളില്‍ നടക്കും. 11നും 12നും ഉച്ചയ്ക്ക് രണ്ടുമണിയ്ക്കും 13ന് രാവിലെ എട്ടിനുമാണ് റിഹേഴ്‌സല്‍. കൃത്യസമയത്തുതന്നെ ബന്ധപ്പെട്ടവര്‍ ഹാജരാകണം.

Advertisement: