ബലി പെരുന്നാളിന് നാടൊരുങ്ങി; അവധി ദിനമായ ഞായറാഴ്ചയിലും വന്‍തിരക്ക്
Sep 11, 2016, 17:34 IST
കാസര്‍കോട്: (www.kasargodvartha.com 11.09.2016) ബലിപെരുന്നാളിന് നാടൊരുങ്ങി. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശവുമായി വന്നെത്തുന്ന ബലിപെരുന്നാളിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കാസര്‍കോട് ജില്ലയില്‍ വിപണിയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
വസ്ത്രക്കടകളിലും സ്വര്‍ണ്ണാഭരണശാലകളിലും ഫാന്‍സി കടകളിലും ഞായറാഴ്ച ദിവസമായിട്ടു പോലും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ജനത്തിരക്കും വാഹനങ്ങളുടെ തിരക്കും മൂലം കാസര്‍കോട് നഗരം വീര്‍പ്പുമുട്ടുകയാണ്.
നഗരത്തിലെ ഗതാഗതക്കുരുക്ക് തടയാന്‍ നടപടികളെടുത്തതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ഇത് വിജയിച്ചിട്ടില്ല. പെരുന്നാളിന് പിറകെ ഓണാഘോഷവും വരുന്നതിനാല്‍ തിരക്ക് ഇരട്ടിയിലുമേറെയാണ്. ഗതാഗതക്കുരുക്ക് പതിവായ നഗരത്തില്‍ ഘോഷയാത്രകളും മറ്റും നടത്തുമ്പോള്‍ അതുമൂലമുണ്ടാകുന്ന യാത്രാദുരിതം കടുത്തതാണ്.
ഫലപ്രദമായ ട്രാഫിക് സംവിധാനമില്ലാത്തത് കാസര്‍കോട് നഗരത്തില്‍ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്‌റ്റേഷന്‍, പഴയ ബസ് സ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Eid, Hajj, Traffic-block, Shop, Police, KSRTC, Textiles, Fancy shops, Crowd, Sunday, Eid ul Az-ha, New Bus stand, Old Bus Stand.