എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 8, 2019, 21:43 IST
ബദിയടുക്ക: (www.kasargodvartha.com 08.09.2019) ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടെ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ജമീല (33) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വീട്ടിലെ മറ്റുള്ളവരെല്ലാം ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനായി പോയിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു ജമീല. വൈകീട്ട് തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതി മഞ്ഞംപാറ സ്വദേശിനിയാണ്. ഒന്നര വര്‍ഷം മുമ്പാണ് ജമീലയും അബ്ദുര്‍ റഹ് മാനും വിവാഹിതരായത്.
ബദിയടുക്ക പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്താത്തതിനാല്‍ മൃതദേഹം സ്ഥലത്തുനിന്നും മാറ്റിയിട്ടില്ല. തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥരെത്തിയ ശേഷം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുമെന്ന് ബദിയടുക്ക എസ്‌ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kerala, kasaragod, news, Badiyadukka, Hanged, Woman, died, Pregnant woman found dead hanged
< !- START disable copy paste -->