city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം, സ്വകാര്യ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍

കാഞ്ഞങ്ങാട്:(www.kasargodvartha.com 24/03/2018) ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം അതിയളത്തെ മുരളീധരന്റെ ഭാര്യ ആശ(26)യുടെ മരണം സംബന്ധിച്ചാണ് മുരളീധരന്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ 21നാണ് ആശ ചികിത്സക്കിടെ മംഗളൂരുവിലെ  സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഛര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 17ന് കാഞ്ഞങ്ങാട് കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആശക്ക് പ്രത്യേക ചികിത്സയൊന്നും നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും ആശയെ യഥാസമയം പരിചരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ വേദന മൂര്‍ച്ഛിക്കുകയും അബോധാവസ്ഥയിലായതിനു ശേഷമാണ് മംഗളൂരുവിലേക്ക്  മാറ്റിയതെന്നും പരാതിയില്‍ പറയുന്നു.

ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം, സ്വകാര്യ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍

ആശക്ക് രണ്ടു ദിവസം മുമ്പ് തന്നെ ഗര്‍ഭം അലസിപോയിരുന്നെന്നും വയറ്റില്‍ രക്തം കട്ട കെട്ടിക്കിടക്കുകയും ചെയ്തിരുന്നുവെന്ന് മംഗളൂരുവിലെ
ആശുപത്രിയിൽ  ചികിത്സ നടത്തിയ ഡോക്ടര്‍ പറഞ്ഞിരുന്നതായും മുരളീധരന്റെ പരാതിയില്‍ പറയുന്നു. ഭാര്യയുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Police-station, Complaint, Hospital, Treatment, Pregnant death complain against hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia