പാചകവാതകം ഉപയോഗിക്കുന്നതിന് മുന്‍കരുതല്‍ വേണം
Oct 30, 2013, 16:54 IST
കാസര്‍കോട്: വീടുകളില്‍ പാചകവാതകം ഉപയോഗിക്കുന്നതിനു പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഗ്യാസ് കമ്പനി പ്രതിനിധികള്‍ പാചകവാതക ഓപ്പണ്‍ ഫോറത്തില്‍ നിര്‍ദ്ദേശിച്ചു.
ഗ്യാസ് സിലിണ്ടറുകള്‍ എന്നും കുത്തനെ വെക്കണം. ചെരിച്ചു വെക്കരുത്. നിറഞ്ഞ സിലിണ്ടര്‍ കൂടുതല്‍ കാലം വീടുകളില്‍ സൂക്ഷിക്കരുത്. ചില വീടുകളില്‍ ചുമര്‍ തുളച്ചു സിലിണ്ടറുകള്‍ വീടിന്റെ പുറത്ത് സൂക്ഷിക്കുന്നത് ശരിയല്ല. അടിയന്തിര ഘട്ടങ്ങളില്‍ റെഗുലേറ്റര്‍ ഓഫ് ചെയ്യാന്‍ കഴിയത്തക്ക രീതിയില്‍ സിലിണ്ടര്‍ സ്ലാവിനടുത്ത് തന്നെ സൂക്ഷിക്കണം. ഗ്യാസ് ഉപയോഗം കഴിഞ്ഞാല്‍ റെഗുലേറ്റര്‍ ഓഫ് ചെയ്യണം. പ്രത്യേകിച്ചും രാത്രി സമയം.
ഒരു ഗ്യാസ് കമ്പനിയുടെ റെഗുലേറ്റര്‍ മറ്റൊരു ഗ്യാസ് കമ്പനിയുടെ സിലിണ്ടറില്‍ ഘടിപ്പിക്കാന്‍ പാടില്ല. ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ദുരന്തം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതല്ല. ഐ എസ് ഐ മാര്‍ക്കുളള സ്റ്റൗ മാത്രമേ ഉപയോഗിക്കാവൂ. ഗുണമേന്‍മയുളള സ്റ്റൗ ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കാന്‍ കഴിയും. സ്റ്റൗവിലേക്കുളള പൈപ്പ് ഗുണ നിലവാരമുളളതായിരിക്കണം. ഗ്യാസ് ഏജന്‍സികളില്‍ നിന്നും മെച്ചപ്പെട്ട പൈപ്പുകള്‍ ലഭിക്കും. പൈപ്പിന്റെ സുരക്ഷക്കായി ലോഹ കുഴലിനകത്ത് കയറ്റുകയോ ലോഹ കവറുകള്‍ കൊണ്ട് പൊതിയുകയോ അരുത്.
ജനല്‍, വാതില്‍ എന്നിവയുടെ സമീപം സ്റ്റൗ സ്ഥാപിക്കരുത്. സ്റ്റൗവിന്റെ സീപത്ത് അലമാര വെക്കരുത്. അടുക്കള ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ തീപ്പൊളളല്‍ തടയാന്‍ ഏപ്രണ്‍ ധരിക്കണം. ഗ്യാസ് ലീക്കേജ് ഉണ്ടായാല്‍ ഉടന്‍ തന്നെ റെഗുലേറ്റര്‍ ഓഫ് ചെയ്യണം. വാതില്‍, ജനല്‍ തുറന്ന് ലീക്കായ ഗ്യാസ് പുറത്തേക്ക് പോകാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഈ സമയത്ത് ഒരു കാരണവശാലും വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്യരുത്. ഗ്യാസ് അടുപ്പിനു സമീപത്ത് വിറക് അടുപ്പ് സ്ഥാപിക്കരുത്. ഒരു സിലിണ്ടറില്‍ നിന്നും ഒരു ഗ്യാസ് അടുപ്പിനു മാത്രം കണക്ഷന്‍ നല്‍കുകയോ ഗ്യാസ് അടുപ്പിനു സമീപത്ത് കീടനാശിനി സ്‌പ്രെ ചെയ്യരുത്. ഇതു മൂലം തീ ആളിക്കത്താനിടയുണ്ട്.
കാലാവധി കഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നില്ല എന്ന് ഗുണഭോക്താവ് ഉറപ്പു വരുത്തണം. സിലിണ്ടറിന്റെ വളയം ഘടിപ്പിച്ചിട്ടുളള ലോഹ ഭാഗത്ത് ഓരോ സിലിണ്ടറിന്റേയും കാലാവധി കാലാവധി രേഖപ്പെടുത്തിയത് കാണാം. എ ബി സി ഡി എന്ന ഏതെങ്കിലും ഒരു അക്ഷരവും കൂടെ കാലാവധി തീരുന്ന വര്‍ഷവും രേഖപ്പെടുത്തുന്നു. ഇതില്‍ എ എന്നാല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ എന്നും ബി എന്നാല്‍ ഏപ്രില്‍-ജൂണ്‍ വരെ എന്നും സി ജൂലൈ-സെപ്തംബര്‍ എന്നും ഡി ഒക്‌ടോബര്‍-ഡിസംബര്‍ വരെ എന്നും മനസ്സിലാക്കേണ്ടതാണ്. ഉദാഹരണം എ-14 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സിലിണ്ടറിന്റെ കാലാവധി 2014 ജനുവരി-മാര്‍ച്ച് വരെ എന്നാണ് കണക്കാക്കേണ്ടത്. വര്‍ഷത്തില്‍ ഇനി മുതല്‍ ഒന്‍പതു സിലിണ്ടറുകള്‍ മാത്രം സബ്‌സിഡി നിരക്കില്‍ ലഭ്യമാകുന്നതിനാല്‍ പാചകവാതകം സൂക്ഷ്മതയോടെ ഉപയോഗിക്കണം.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more
ഗ്യാസ് സിലിണ്ടറുകള്‍ എന്നും കുത്തനെ വെക്കണം. ചെരിച്ചു വെക്കരുത്. നിറഞ്ഞ സിലിണ്ടര്‍ കൂടുതല്‍ കാലം വീടുകളില്‍ സൂക്ഷിക്കരുത്. ചില വീടുകളില്‍ ചുമര്‍ തുളച്ചു സിലിണ്ടറുകള്‍ വീടിന്റെ പുറത്ത് സൂക്ഷിക്കുന്നത് ശരിയല്ല. അടിയന്തിര ഘട്ടങ്ങളില്‍ റെഗുലേറ്റര്‍ ഓഫ് ചെയ്യാന്‍ കഴിയത്തക്ക രീതിയില്‍ സിലിണ്ടര്‍ സ്ലാവിനടുത്ത് തന്നെ സൂക്ഷിക്കണം. ഗ്യാസ് ഉപയോഗം കഴിഞ്ഞാല്‍ റെഗുലേറ്റര്‍ ഓഫ് ചെയ്യണം. പ്രത്യേകിച്ചും രാത്രി സമയം.
ഒരു ഗ്യാസ് കമ്പനിയുടെ റെഗുലേറ്റര്‍ മറ്റൊരു ഗ്യാസ് കമ്പനിയുടെ സിലിണ്ടറില്‍ ഘടിപ്പിക്കാന്‍ പാടില്ല. ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ദുരന്തം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതല്ല. ഐ എസ് ഐ മാര്‍ക്കുളള സ്റ്റൗ മാത്രമേ ഉപയോഗിക്കാവൂ. ഗുണമേന്‍മയുളള സ്റ്റൗ ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കാന്‍ കഴിയും. സ്റ്റൗവിലേക്കുളള പൈപ്പ് ഗുണ നിലവാരമുളളതായിരിക്കണം. ഗ്യാസ് ഏജന്‍സികളില്‍ നിന്നും മെച്ചപ്പെട്ട പൈപ്പുകള്‍ ലഭിക്കും. പൈപ്പിന്റെ സുരക്ഷക്കായി ലോഹ കുഴലിനകത്ത് കയറ്റുകയോ ലോഹ കവറുകള്‍ കൊണ്ട് പൊതിയുകയോ അരുത്.
ജനല്‍, വാതില്‍ എന്നിവയുടെ സമീപം സ്റ്റൗ സ്ഥാപിക്കരുത്. സ്റ്റൗവിന്റെ സീപത്ത് അലമാര വെക്കരുത്. അടുക്കള ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ തീപ്പൊളളല്‍ തടയാന്‍ ഏപ്രണ്‍ ധരിക്കണം. ഗ്യാസ് ലീക്കേജ് ഉണ്ടായാല്‍ ഉടന്‍ തന്നെ റെഗുലേറ്റര്‍ ഓഫ് ചെയ്യണം. വാതില്‍, ജനല്‍ തുറന്ന് ലീക്കായ ഗ്യാസ് പുറത്തേക്ക് പോകാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഈ സമയത്ത് ഒരു കാരണവശാലും വൈദ്യുതി സ്വിച്ച് ഓണ്‍ ചെയ്യരുത്. ഗ്യാസ് അടുപ്പിനു സമീപത്ത് വിറക് അടുപ്പ് സ്ഥാപിക്കരുത്. ഒരു സിലിണ്ടറില്‍ നിന്നും ഒരു ഗ്യാസ് അടുപ്പിനു മാത്രം കണക്ഷന്‍ നല്‍കുകയോ ഗ്യാസ് അടുപ്പിനു സമീപത്ത് കീടനാശിനി സ്‌പ്രെ ചെയ്യരുത്. ഇതു മൂലം തീ ആളിക്കത്താനിടയുണ്ട്.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more
Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752