മഴക്കാല രോഗം: ജില്ലയിലാകെ 17-ന് ശുചീകരണം നടത്തും
May 14, 2012, 16:26 IST
കാസര്‍കോട്: മഴക്കാല രോഗ നിയന്ത്രണത്തിനായി മെയ് 17ന് ജില്ലയിലാകെ ശുചീകരണ-ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സുരക്ഷിത രീതിയിലുള്ള മാലിന്യ നിക്ഷേപം, ഉറവിട നശീകരണം, ഓടകള്‍ വൃത്തിയാക്കല്‍, പരിസര ശുചീകരണം, ജലസ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡറുപയോഗിച്ച് ശുദ്ധീകരിക്കല്‍, കള നിയന്ത്രണം, പൊതു കക്കൂസുകളുടെ ശുചീകരണം, ടെറസ്സ്, സണ്‍ഷെയ്ഡ് ശുചീകരണം തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്താന്‍ ഇതു സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിച്ചു. വ്യാപകമായ രീതിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ശുചീകരണ യത്നത്തില്‍ പരമാവധിപേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സി.എച്ച്.സി, പി.എച്ച്.സി സബ്സെന്റര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ മാര്‍ക്കറ്റുകള്‍, കടകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, റോഡുകള്‍, മറ്റ് ബില്‍ഡിംഗ് സ്ഥിതിചെയ്യുന്ന ചുറ്റുപാടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ശുചീകരിക്കും. ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത്-വാര്‍ഡ് തലത്തില്‍ ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കും.
ശുചീകരണ കര്‍മ്മ പദ്ധതികള്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്ത് തലത്തില്‍ 16-ന് കണ്വെന്ഷന് വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യും. തുടര്‍ന്ന് വാര്‍ഡ്തല കണ്‍വെന്‍ഷനുകള്‍ നടത്തും. സ്ക്വാഡുകള്‍ രൂപീകരിച്ച് വീടുതോറും സന്ദര്‍ശനം നടത്തും. എല്ലാ ശനിയാഴ്ചതോറും ഡ്രൈഡേ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കും.
കലക്ട്രേറ്റില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും, മുന്‍സിപ്പല്‍-ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.രാഘവന്, എന്‍.ആര്.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മുഹമ്മദ് അഷീല്‍, എ.ഡി.എം. എച്ച്.ദിനേശന് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Rain, Surrounding, cleaning.