city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പ് ശനിയാഴ്ച ദാറുല്‍ ഹുദയില്‍

പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പ് ശനിയാഴ്ച ദാറുല്‍ ഹുദയില്‍
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള സെന്റര്‍ ഫോര്‍ പബ്ലിക്ക് എജുക്കേഷന്‍ ആന്‍ഡ് ട്രൈനിംങ്ങ് (സിപെറ്റ്)ന്റെ ആഭിമുഖ്യത്തില്‍ വിവാഹിതരാവാന്‍ തയ്യാറെടുക്കുന്നവരും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരുമായ യുവതി-യുവാക്കള്‍ക്കായി പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പ് ശനിയാഴ്ച രാവിലെ 9 മണിക്ക് ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും.

പ്രശസ്ഥ മന:ശ്ശാസ്ത്ര പരിശീലകര്‍ ദാമ്പത്യ ജീവിതത്തിലെ മതകീയ കാഴ്ചപ്പാടുകള്‍, പങ്കാളികള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലുമുള്ള പെരുമാറ്റം, ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും പരിഹാരവും, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത, തുടങ്ങി വിഷയങ്ങളില്‍ ക്ലാസെടുക്കും.

ദാറുല്‍ ഹുദാ ചെമ്മാട് കാമ്പസില്‍ വെച്ച് നടത്തപ്പെടുന്ന ഈ ക്യാമ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ സൗകര്യമുണ്ടായിരിക്കും.തുടര്‍ന്നും മാസന്തോറും സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പുകള്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് 9846786445 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords:  Pre-Marital Workshop, Darul huda, Thirurangadi, Malappuram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia