സി എം ഉസ്താദ് 'നീതി നിഷേധത്തിന്റെ പത്താം ആണ്ട്'; പ്രാര്‍ത്ഥന സംഗമം നടത്തി
Feb 16, 2020, 11:41 IST
കാസര്‍കോട്: (www.kasargodvartha.com 16.02.2020) സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുന്ന ഫെബ്രുവരി 15ന് നീതി നിഷേധത്തിന്റെ പത്താം ആണ്ട് എന്ന പ്രമേയത്തില്‍ പ്രതിഷേധ സംഗമവും നിരവധി ഹാഫിളീങ്ങളുടെ നേതൃത്വത്തില്‍ ഖതമുല്‍ ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥന സദസ്സും ചെമ്പിരിക്ക ജുമാ മസ്ജിദില്‍ സംഘടിപ്പിച്ചു.
മഖാം പരിസരത്ത് നടന്ന പ്രാര്‍ത്ഥാന സദസിന് എസ്‌കെഎംഎംഎ ജില്ല പ്രസിഡന്റ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട നേത്യത്വം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സെക്രട്ടറി മുഷ്താഖ് ദാരിമി മൊഗ്രാല്‍, താജുദ്ദീന്‍ ദാരിമി പടന്ന, ട്രഷറര്‍ ഇസ്മായീല്‍ അസ്ഹരി, വര്‍ക്കിങ്ങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, നേതാക്കളായ അബ്ദുല്‍ ഖാദര്‍ നദ് വി, ഇബ്രാഹീം ഹാജി കുണിയ, ബഷീര്‍ ദാരിമി തളങ്കര, സയ്യിദ് ത്വാഹ ജിഫ്രി തങ്ങള്‍ പറപ്പാടി, ശറഫുദ്ദീന്‍ കുണിയ, പി എച്ച് അസ്ഹരി ആദൂര്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, കബീര്‍ ഫൈസി പെരിങ്കടി, സയീദ് അസ്അദി, ലത്തീഫ് കൊല്ലമ്പാടി, ജലാലുദ്ദീന്‍ ബുര്‍ഹാനി, ഹനീഫ് ദാരിമി അരയി, ശിഹാബ് അണങ്കൂര്‍, ജംശീര്‍ കടവത്ത്, സുഹൈല്‍ ഫൈസി, റാഷിദ് ഫൈസി, നൗഫല്‍ ഫൈസി, ശംസുദ്ദീന്‍ വാഫി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasargod, News, Kerala, Meet, Held, Prayer meet, Khasi C M Abdulla Moulavi, prayer meet held in Kasaragod