വിദ്യാര്‍ഥിനികളുടെ പ്രാര്‍ഥന മുറി അടച്ചുപൂട്ടി; പെര്‍ള നളന്ദ കോളജില്‍ വിദ്യാര്‍ഥി സമരം
Jun 22, 2015, 12:24 IST
പെര്‍ള: (www.kasargodvartha.com 22/06/2015) വിദ്യാര്‍ഥിനികളുടെ പ്രാര്‍ഥന മുറി അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് നളന്ദ ആർട്‌സ് ആന്റ് സയന്‍സ് കോളജില്‍ വിദ്യാര്‍ഥി സമരം തുടങ്ങി. സംയുക്ത വിദ്യാര്‍ഥി സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ വര്‍ഷം വരെ ഉപയോഗിച്ചിരുന്ന പ്രാര്‍ഥന മുറിയാണ് ഒരു മുന്നറിയിപ്പും കൂടാതെ മനേജ്‌മെന്റ് അടച്ചുപൂട്ടിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ചെര്‍ക്കളയിലെ അഹ് മദ് കബീറിന്റെ നിയന്ത്രണത്തിലായിരുന്ന കോളജ് ഈ അധ്യായനവര്‍ഷം മുതലാണ് പുതിയ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള വിവേകാനന്ദ കോളജാണ് പെര്‍ള നളന്ദ കോളജ് വാങ്ങിയത്.
മുസ്സിം മനേജ്‌മെന്റിന് കീഴില്‍ ആരംഭിച്ച നളന്ദ കോളജില്‍ 99 ശതമാനവും പഠിക്കുന്നത് മുസ്ലിംവിദ്യാര്‍ഥികളാണ്. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പഴയ മനേജ്‌മെന്റില്‍ നിന്നും ലഭിച്ചിരുന്ന അനുമതി നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. റമാദാന്‍ വ്രതസമയത്ത് തന്നെ പ്രാര്‍ഥനാ മുറി അടച്ചുപൂട്ടി കോളജ് മാനേജ്‌മെന്റ് ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
തങ്ങളുടെ ഒരു കോളജിലും നമസ്‌കാരത്തിന് പ്രത്യേകം മുറികള്‍ അനുവദിച്ചിട്ടില്ലെന്നും, ഈ കീഴവഴക്കം തെറ്റിക്കാനാവില്ലെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. തങ്ങള്‍ പുതിയ മനേജ്‌മെന്റിന് കീഴിലെ കോളജിലല്ല ഒന്നാം വര്‍ഷം പഠനത്തിന് ചേര്‍ന്നതെന്നും, അന്ന് അനുവദിച്ചിരുന്ന സൗകര്യങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്നുമാണ് നളന്ദ കോളജിലെ രണ്ടും മൂന്നും വര്‍ഷത്തെ വിദ്യാര്‍ഥികളുടെ നിലപാട്.
Keywords : Nalanda College Perla, Protest, Prayer Room, Kerala, Kasaragod, Students, Prayer hall closed, protest in college.
Advertisement: