city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകൃതി കനിയാന്‍ പെണ്‍കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനം

പ്രകൃതി കനിയാന്‍ പെണ്‍കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനം
കാസര്‍കോട്: പിണങ്ങി നില്‍ക്കുന്ന പ്രകൃതി കനിയാനും നാട്ടില്‍ ശാന്തിയും സമാധാനവും നിലകൊള്ളാനും വിദ്യാര്‍ത്ഥിനികള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് പ്രകൃതിയെ സ്തുതിച്ച് പ്രഭാത പ്രാര്‍ത്ഥനാ ഗാനം ആലപിച്ചത്.

ഒന്‍പത് ഭാഷകളില്‍ പ്രാര്‍ത്ഥന നടത്തി കേരളമാകെ ശ്രദ്ധപിടിച്ചുപറ്റിയ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് പ്രകൃതിയെ ഇണക്കാന്‍ പുതിയ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചത്. കെ.ടി.മാളവിക, ജീവന ജയചന്ദ്രന്‍, എം.എം.അനന്യ, ആര്‍.എന്‍.നിമ്മിസാന്ദ്ര, കെ.ആര്‍.റൈസ്‌മോള്‍, കെ.ധനശ്രി, ആര്‍.ഗ്രീഷ്മ, കെ.എം.ചൈതന്യ, എസ്.ഭാവന, സി.സി.കാവ്യ, എസ്.ബിനിഷ, സി.എ.അഞ്ജിത, കെ.കെ.ദിവ്യ, എം.ശില്പ എന്നീ 14 പേരടങ്ങുന്ന അംഗങ്ങളാണ് പ്രഭാത പ്രാര്‍ത്ഥന ആലപിച്ചത്.

മുന്‍വര്‍ഷങ്ങളില്‍ മലയാളം, കന്നട, തുളു, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, അറബി, തമിഴ്, കൊങ്ങിണി എന്നീ ഒന്‍പതു ഭാഷകളില്‍ ഓരോദിവസവും പ്രാര്‍ത്ഥന ആലപിച്ചിരുന്നു. കലാകാരന്മാരെ സ്‌കൂളില്‍ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിനികള്‍ അവരെ ആദരിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ജനകീയ സംഗീത പരിപാടികള്‍, ദൃശ്യ, ചിത്ര, സംഗീത, അഭിനയ, കലാസപര്യകള്‍, ചിരിയുത്സവം, പത്രപ്രവര്‍ത്തനം, ഹൃദയാഞ്ജലി സംഗീത സദ്ദസ്, സര്‍ഗ്ഗ സംവാദങ്ങള്‍, മ്യൂസിക് തെറാപ്പി തുടങ്ങിയ വൈവിദ്യമാര്‍ന്ന പരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥിനികള്‍ സംഘടിപ്പിച്ചിരുന്ന ഇത്തരം പരിപാടികള്‍ക്കെല്ലാം സംഗീതാധ്യാപകന്‍ വിഷ്ണു ഭട്ട് ആശയവും പരിശീലനവും പ്രോത്സാഹനവും നല്‍കിവരുന്നു.

Keywords:  Prayer song, Nature, GVHSS girls  , Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia