കാസര്‍കോട്: ഹിന്ദുശക്തി മഹാ സംഗമത്തില്‍ പങ്കെടുക്കാന്‍ വി.എച്ച്.പി അന്താരാഷ്ട്ര സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസര്‍കോട്ടെത്തി. കറന്തക്കാട് ബി.ജെ.പി ഓഫീസിന് സമീപത്തെ വി.എച്ച്.പി പ്രവര്‍ത്തകന്റെ വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം തൊഗാഡിയ കാസര്‍കോട് സബ് ജയിലിന് സമീപം സമുദായ നേതാക്കളുമായും, സംഘനാ നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് അടുക്കത്ത്ബയലില്‍ നടക്കുന്ന സമ്മേളനത്തിലും സംസാരിച്ച ശേഷം മംഗലാപുരത്തേക്ക് മടങ്ങും.
Keywords: Pravin Togadia, Kasaragod