city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുസ്തക ഷെൽഫ് നിര്മാണത്തിലൂടെ ചികിത്സയ്ക്കുള്ള പണം; പ്രതീഷിനെ കൈവിടാതെ കാസർകോടും

കാസർകോട് : (www.kasargodvartha.com 12.10.2021) വൃക്ക നഷ്ടപ്പെട്ട് ചികിത്സയിലുള്ള തൃശ്ശൂർ സ്വദേശി പ്രതീഷിന് കൈത്താങ്ങായി കാസർകോട്ടെ സുമനസ്സുകൾ. പുസ്തക ഷെൽഫ് നിര്മാണത്തിലൂടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്ന പ്രതീഷിന് അവ വാങ്ങി സഹകരിച്ച് മാതൃകയാവുകയാണ് ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിലെ ഹയർ സെകൻഡറി വിഭാഗം മലയാളം അധ്യാപകനായ രതീഷ് പിലിക്കോടിന്റെ നേതൃത്വത്തിലുള്ള സംഘം.

വൃക്ക നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന പ്രതീഷ് തൻ്റെ അമ്മയും അച്ഛനും നൽകിയ വൃക്കകളിലൂടെ മുന്നോട്ടു പോയി. പാതി വഴിയിൽ പ്രവർത്തനരഹിതമായപ്പോൾ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയമാകേണ്ടി വന്നു. സ്വർണ പണിക്കാരനായ പ്രതീഷിന് തൻ്റെ വരുമാന മാർഗ്ഗമായ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ, ഇനിയെന്ത് എന്ന് പ്രതീഷിന് ആലോചിക്കേണ്ടി വന്നില്ല. നാട്ടുകാർ ചികിത്സാ സഹായം നൽകി കൂടെ ചേരാൻ തീരുമാനിച്ചപ്പോൾ പ്രതിഷ് പ്രതികരിച്ചത് 'എനിക്ക് നല്ല പുസ്തക ഷെൽ നിർമ്മിക്കാനാവും അത് വിറ്റു കിട്ടുന്ന വരുമാനത്തിൽ മുതൽ മുടക്കിനു ശേഷം കിട്ടുന്ന വരുമാനത്തിലൂടെ ഡയാലിസിസ് തുക കണ്ടെത്താം' എന്നായിരുന്നു. അത് കേരളം ഏറ്റെടുത്തു. പലയിടങ്ങളിൽ നിന്നും പ്രതീഷിൻ്റെ ജീവൻ്റെ തുടിപ്പായ ഷെൽഫ് വാങ്ങാൻ ഓർഡറുകൾ ലഭിച്ചു.

   
പുസ്തക ഷെൽഫ് നിര്മാണത്തിലൂടെ ചികിത്സയ്ക്കുള്ള പണം; പ്രതീഷിനെ കൈവിടാതെ കാസർകോടും

ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെകൻഡറി വിഭാഗം മലയളം അധ്യാപകനായ രതീഷ് പിലിക്കോടിന് ഈ വാർത്ത വിശാലമായ ചിന്തകളിലേക്കുള്ളതായിരുന്നു. തൻ്റെ നവമാധ്യമ അകൗണ്ടുകൾ വഴി പ്രതീഷിൻ്റെ ദു:ഖാർദ്രമായ ജീവിത പരിസരം പ്രചരിപ്പിച്ച് രണ്ടായിരം രൂപ വരുന്ന പുസ്തക ഷെൽഫ് വാങ്ങിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചു.

പ്രതികരണം പ്രതീക്ഷയുള്ളതായി മാറി. രതീഷ് മാഷ് നൽകിയ പ്രതീഷിൻ്റെ സഹോദരൻ പ്രദീപിൻ്റെ ഗൂഗിൾ പേ, ബാങ്ക് അകൗണ്ടുകൾ വഴി നൂറ്റിയൻപതിലധികം ബുക്കിംഗ് വന്നു. തളിപ്പറമ്പ്, പരിയാരം, പിലാത്തറ, പയ്യന്നൂർ, കോത്തായിമുക്ക്, ഓണക്കുന്ന്, കരിവെള്ളൂർ, കാലിക്കടവ്, പിലിക്കോട് തോട്ടം, ഞാണംങ്കൈ, ചെറുവത്തൂർ, കാര്യംകോട്,നീലേശ്വരം, കാഞ്ഞങ്ങാട്, തൃക്കണ്ണാട്, ഉദുമ, പരവനടുക്കം, കാസർകോട്, വിദ്യാനഗർ, ചെർക്കള, ചട്ടഞ്ചാൽ, കൂളിക്കുന്ന്, പൊയിനാച്ചി, പെരിയ, മാവുങ്കാൽ, ചെമ്മട്ടംവയൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുസ്തക ഷെൽഫ് എത്തിച്ച് കൊടുത്തു. പ്രതീഷിൻ്റെ നേതൃത്വത്തിൽ തൃശൂരിലെ വീട്ടിൽ നിന്നും നിർമ്മിച്ച ഷെൽഫുകൾ ഒരു പ്രതിഫലവും വാങ്ങാതെ സുഹൃത്തുക്കളായ ജോഷി, ജിബിൻ, സജി, സാരഥി സുഭാഷ്, എന്നിവർ ചേർന്ന് ലോറിയില്‍ എത്തിച്ച് രതീഷ് മാഷിനൊപ്പം വൈകുന്നേരം വരെ വിവിധ കേന്ദ്രങ്ങളിലെത്തി വിതരണം ചെയ്തു.

പ്രതീഷിന് ഇനി വലിയ ശസ്ത്രക്രിയ കൂടി ആവശ്യമാണ്. ഷെൽഫ് വിറ്റുകിട്ടുന്ന തുകയിലെ ചെറിയ ലാഭം കൊണ്ട് എത്രമാത്രം അതിനായി ഉണ്ടാക്കാൻ കഴിയും എന്നത് ഒരാശങ്കയാണെങ്കിലും കഴിവിന്റെ പരമാവധി പരിശ്രമിച്ച് ചികിത്സയ്ക്കാവശ്യമായ തുക സ്വരൂപിക്കാന്‍ ‌ഒരുങ്ങുകയാണിവ‍ര്‍.

Keywords:  Kasaragod, News, Book, Malayalam, Poinachi, Uduma, Pilicode, Pratheesh is a model who raises money for treatment by building a bookshelf. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia