പ്രമീള തേങ്ങുന്നു; പ്രിയതമനെ ഓര്‍ത്ത്
Jan 29, 2012, 12:58 IST
![]() |
| ഉമേഷും മക്കളും |
ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു കീഴൂരിലെ വിജയന്റെ മകന് ഉമേഷിന് ജോലി. മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടക്കയാത്ര ഉമേശിന്റെ അന്ത്യയാത്രയായി.
എല്ലാ വീട്ടമ്മമാരെയും പോലെ ചെറിയ സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമായിരുന്നു പ്രമീളയ്ക്കും ഉണ്ടായിരുന്നത്. മൂന്ന് മക്കളുടെ പഠനം, ഇവരുടെ നല്ല ഭാവി, സ്വന്തമായ ഒരു വീട് ഇതൊക്കെയായിരുന്നു ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍. എല്ലാം മംഗലാപുരത്ത് കത്തിയെരിഞ്ഞു. ഇതിന്റെ നടുക്കത്തില്‍ നിന്നും, വേദനയില്‍ നിന്നും ഈ കുടുംബം മോചനം നേടിയിട്ടില്ല. മക്കളായ പ്രണവും, ദേവികയും, ഭാഗ്യലക്ഷമിയും ഇപ്പോഴും അച്ഛന്റെ ആല്‍ബം നേക്കി വിതുമ്പുന്നു. സുപ്രീം കോടതിയില്‍ കേസ്സ് നടത്തുന്നതിന് 15,000 രൂപ അസോസിയേഷന് നല്‍കിയിട്ടുണ്ടെന്നും കോടതി തങ്ങളെ കൈവിടില്ലെന്നും പ്രമീള പറഞ്ഞു.
Keywords: Mangalore air crash, Prameela, swept, husband, Umesh, Kasaragod







