city-gold-ad-for-blogger

കാസര്‍കോട്ടെ പ്രകാശ് എസ്‌റ്റേറ്റിലെ ഭൂമി വാങ്ങിയ 205 കുടുംബങ്ങള്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 01/02/2016) വെള്ളരിക്കുണ്ട് പ്രകാശ് എസ്‌റ്റേറ്റിലെ ഭൂമി വാങ്ങി വഞ്ചിതരായവര്‍ രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. ഫെബ്രുവരി അഞ്ചിന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുമ്പില്‍ രാപ്പകല്‍ ഉപരോധം സംഘടിപ്പിക്കുമെന്ന് ഭൂ സംരക്ഷണ കര്‍മ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമരം രാവിലെ 11 മണിക്ക് ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം 21നാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുമ്പില്‍ തങ്ങളുടെ ഭൂനികുതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ രാപ്പകല്‍ ഉപരോധം സംഘടിപ്പിച്ചത്. ഉപരോധത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരു മാസത്തിനകം തീരുമാനം കൈകൊള്ളാമെന്ന് എ ഡി എം എച്ച് ദിനേശ് സമര സമിതിക്ക് ഉറപ്പു നല്‍കിയിരുന്നു. എ ഡി എമ്മും ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും സര്‍ക്കാറുമായി ബന്ധപ്പെട്ടാണ് തീരുമാനം കൈക്കൊണ്ടത്.

എന്നാല്‍ മാസം ഒന്ന് പിന്നിട്ടിട്ടും കര്‍ഷകരുടെ ഭൂ നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സമര സമിതി രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നത്. കര്‍ഷകരുടെ മറ്റു ആവശ്യങ്ങള്‍ മന്ത്രിസഭ ഉപസമിതി കൂടി പരിഹാരം കാണുമെന്നു അന്ന് എം എല്‍ എ ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയില്‍ മന്ത്രിമാര്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങാത്തതാണ് തടസം നേരിട്ടതെന്ന് സമര സമിതി നേതാക്കള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സമര സമിതി ഭാരവാഹികള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെ സന്ദര്‍ശിച്ചു.

അടുത്ത് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ സബ്മിഷന്‍ ഉന്നയിക്കാമെന്നും സമരത്തിന് പിന്തുണ ഉറപ്പു നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. ഉപരോധത്തിന് കോണ്‍ഗ്രസിലെ എ വിഭാഗം ഒഴികെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അനധികൃതമായി കണ്ടെത്തിയ 41 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ജില്ലാ കലക്ടര്‍ വെള്ളരിക്കുണ്ട് തഹസില്‍ദാറോട് ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ അത് എങ്ങുമെത്താതെ നിലയിലുമാണ്.

വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ ആന്റണി തെക്കേ മുറിയില്‍, ബിജു തുളുശേരി, ബേബി പാലയ്ക്കാ തോട്ടം, ജോസ് കാക്കാടുങ്കല്‍, ജോസഫ് ഉമ്മിനിയില്‍ സംബന്ധിച്ചു.

കാസര്‍കോട്ടെ പ്രകാശ് എസ്‌റ്റേറ്റിലെ ഭൂമി വാങ്ങിയ 205 കുടുംബങ്ങള്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിലേക്ക്

Keywords : Kasaragod, Protest, Employees, Inauguration, Press meet.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia