പ്രദീപ് രാജ് തിരോധാനം: കലക്ട്രേറ്റ് മാര്ച് ഒക്ടോബര്‍ 10 ന്
Oct 6, 2012, 16:47 IST
കാസര്‍കോട് : കപ്പലില്‍ ജോലി ചെയ്യവെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ പ്രദീപ് രാജിനെ കണ്ടെത്തുന്നതിനുവേണ്ടി ഉന്നതതല അന്വേഷണ ഏജന്‍സിയെ നിയമിക്കുകയും, കപ്പല്‍ ഉടമയെയും റിക്രൂട്ടിംഗ് ഏജന്റിനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപെട്ടുകൊണ്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നിന്ന് കലക്ട്രേറ്റിലേക്ക് മാര്ച് നടത്തും.
കാസര്‍കോട് താജ് ഓഡിറ്റോറിയത്തില്‍ പി.എം. സുബൈര്‍ പടുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ എസ്. കുമാര്‍, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, സുശീല. പി. മണി, ശശിധരന് കോളിയടുക്കം, ഐ.എസ്. സക്കിര്‍ ഹുസൈന്, ഹമീദ് സീസണ്, വിജയലക്ഷ്മി കടമ്പന്‍ചാല്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Pradeep-Raj, Collectorate, March, Kasaragod, Committee, College, Padupp, Koliyadukkam, Kerala