പാദൂര്‍ കുഞ്ഞാമു ഹാജിയെ ഞങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയുമോ?, പ്രദീപും സുജിലും ചോദിക്കുന്നു
Jun 16, 2014, 18:07 IST
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഗൂഢ സംഘത്തിലെ കണ്ണികളായി തന്റെ മുന്‍ ഡ്രൈവര്‍ പ്രദീപനും, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പെരുമ്പള കോളിയടുക്കത്തെ സരസ്വതിയുടെ മരുമകന്‍ സുജിലും പ്രവര്‍ത്തിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പാദൂര്‍ ആരോപിച്ചത്. തന്റെ അടുത്ത ബന്ധുവും രാഷ്ട്രീയക്കാരായ ചിലരും പോലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പാദൂരിനൊപ്പം സരസ്വതിയും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.
2011ല്‍ ക്വാറി ആവശ്യത്തിനായി ജെ.സി.ബി വാങ്ങാന്‍ പാദൂരിന്റെ ഭാര്യ ജമീലയുടെ കയ്യില്‍ നിന്നും ഏഴ് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നുവെന്നും ഇതിന്റെ പേരില്‍ തന്നെ നിരന്തരം വേട്ടയാടുകയായിരുന്നുവെന്നുമാണ് പ്രദീപന്‍ ആരോപിക്കുന്നത്. പണം വാങ്ങുമ്പോള്‍ പാദൂര്‍ കുഞ്ഞാമു പ്രസിഡണ്ടായുള്ള ചട്ടഞ്ചാല്‍ കോ-ഓപറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ 36 ബ്ലാങ്ക് ചെക്ക് ലീഫുകള്‍ ഒപ്പിട്ട് വാങ്ങിയിരുന്നു. കൂടാതെ 100 രൂപയുടെ മൂന്ന് ബ്ലാങ്ക് മുദ്ര പത്രവും, ആറ് ബ്ലാങ്ക് ലഡ്ജര്‍ പേപ്പറുകളും ഒപ്പിട്ട് വാങ്ങിയിരുന്നുവെന്ന് ഏറെ കാലം ഇദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന പ്രദീപ് പറയുന്നു.
കൃത്യമായ പലിശ തവണകളിലായി മുടക്കമില്ലാതെ കൊടുത്തിരുന്നു. പണം വാങ്ങിയതിന്റെ പേരില്‍ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തന്നെ ഉപയോഗിച്ചതോടെയാണ് പാദൂരുമായി പ്രശ്‌നമുണ്ടായതെന്നും, അദ്ദേഹത്തിന്റെ ഡ്രൈവര്‍ ജോലി ഒഴിഞ്ഞതെന്നും പ്രദീപ് പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയും ലോറിയും വിറ്റ് കടം വാങ്ങിയ തുക മുഴുവന്‍ തിരിച്ച് നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ന്നും ഇവര്‍ ഭീഷണിപ്പെടുത്തുകയും പൊയ്‌നാച്ചിയിലെ തന്റെ 20 സെന്റ് സ്ഥലം പാദൂരിന്റെ മകളുടെ ഭര്‍ത്താവ് അഷ്‌റഫിന്റെ പേരില്‍ എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഗ്രിമെന്റിലെ വ്യവസ്ഥകളൊന്നും പാലിക്കാതെ തന്നെ ബലമായി പിടിച്ചു കൊണ്ടുപോയി ചില രേഖകളില്‍ ഒപ്പ് വെപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തന്നെ തട്ടിക്കൊണ്ടുപോയി കൊല്ലാനും ശ്രമിച്ചിരുന്നുവെന്നും പ്രദീപ് വ്യക്തമാക്കി. ഈ സംഭവത്തില്‍ 413/2013 ക്രൈം നമ്പറായി കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പാദൂരിനെതിരെ നിലവിലുണ്ട്. ഇതിനിടയിലാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് സരസ്വതിയുടെ മരുമകന്‍ സുജില്‍ നല്‍കിയ കേസിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതെന്നും പ്രദീപ് പറയുന്നു.
ചട്ടഞ്ചാലില്‍ ഫഌക്‌സ് പ്രിന്റിംഗ് സ്ഥാപനം തുടങ്ങുന്നതിന് തന്റെ ഭാര്യാ മാതാവ് സരസ്വതി പാദൂരില്‍ നിന്നും വാങ്ങിയ നാല് ലക്ഷം രൂപയുടെ പേരില്‍ തന്നെയും ഭാര്യയെയും കുടുംബത്തെയും പാദൂര്‍ കുഞ്ഞാമു ഹാജിയും, മക്കളും, കൂട്ടാളികളും പലതരത്തില്‍ ദ്രോഹിക്കുകയായിരുന്നുവെന്നും ഇതിനെതിരെയാണ് ഓപറേഷന്‍ കുബേര പ്രകാരം എസ്.പിക്ക് പരാതി നല്‍കിയതെന്നും സരസ്വതിയുടെ മരുമകന്‍ സുജില്‍ പറഞ്ഞു.
നാല് ലക്ഷം രൂപ കൊള്ളപ്പലിശയ്ക്ക് കടംവാങ്ങിയതിന്റെ പേരില്‍ ചട്ടഞ്ചാലിലെ തന്റെ ഫഌക്‌സ് പ്രിന്റിംഗ് കട പാദൂരിന്റെ കൂട്ടാളികളായ അമീര്‍, ആബിദ് തുടങ്ങിയവര്‍ ചേര്‍ന്ന് ബലമായി പൂട്ടിച്ചതായും കാസര്‍കോട്ട് തുടങ്ങാനിരുന്ന പുതിയ കട പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തതോടെയാണ് താന്‍ കേസ് കൊടുത്തതെന്നും സുജില്‍ വെളിപ്പെടുത്തി.
മാച്ചിപ്പുറത്തെ ഒരാളുമായി ചേര്‍ന്നാണ് കാസര്‍കോട്ട് ഫഌക്‌സ് കട തുടങ്ങാനിരുന്നത്. ഇതിനിടയില്‍ പണം മുടക്കിയ മാച്ചിപ്പുറം സ്വദേശി പാദൂരുമായി ചേര്‍ന്ന് തന്റെ വീട്ടില്‍ വന്ന് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നും സുജില്‍ ആരോപിച്ചു. തന്റെ ഭാര്യാ മാതാവ് സരസ്വതി പാദൂരിന് അനുകൂലമായി പറയുന്ന കാര്യങ്ങളെല്ലാം അദ്ദേഹം ചില ഓഫറുകള്‍ വാഗ്ദാനം ചെയ്തതിനാലാണെന്നും സുജില്‍ കൂട്ടിച്ചേര്‍ത്തു.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords : Kasaragod, Congress, Leader, Padhur Kunhamu Haji, Press meet, Sujil, Pradeep, Pradeep and sujil ask these questions
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067