പ്രഭാകരന്‍ കമ്മീഷന്‍: ആദ്യ സിറ്റിംഗ് സമാപിച്ചു
Jul 3, 2012, 18:13 IST
കാസര്‍കോട്: വികസനത്തിനുതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പി.പ്രഭാകരന്‍ കമ്മീഷന്റെ ആദ്യ ഘട്ട സിറ്റിംഗ് സമാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പന്ത്രണ്ട് സെഷനുകളിലായി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുമായി കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം സെപ്റ്റംബര്‍ ആദ്യ വാരം സര്‍ക്കാറിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഡോ.പി.പ്രഭാകരന്‍ അറിയിച്ചു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക പാക്കേജ് വേണമോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ആദ്യ സിറ്റിംഗില്‍ ലഭിച്ച നിവേദനങ്ങള്‍ റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കൂടിക്കാഴ്ച്ചകളുടെ തുടര്‍ച്ചയായി വിവിധ വകുപ്പുകളുടെ മേധാവികളുമായി തുടര്‍ ചര്‍ച്ച നടത്തും. മൂന്നാം ദിവസത്തെ സിറ്റിംഗില്‍ മാധ്യമ പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസര്‍മാര്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവരുമായാണ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തിയത്.
Keywords: Prabhakaran commission's, First sitting ends, Kasaragod