city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രഭാകരന്‍ കമ്മീഷന്‍ ഞായറാഴ്ച എത്തുന്നു; കാസര്‍കോട് വികസന പ്രതീക്ഷയില്‍

പ്രഭാകരന്‍ കമ്മീഷന്‍ ഞായറാഴ്ച എത്തുന്നു; കാസര്‍കോട് വികസന പ്രതീക്ഷയില്‍ കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വികസനത്തിനു സമഗ്ര രൂപരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ കമ്മീഷന്‍ ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ വിവിധ വിഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടും.

കാസര്‍കോട് ജില്ലാ ഏറെ പ്രതീക്ഷയോടെയാണ് പ്രഭാകരന്‍ കമ്മീഷനെ കാണുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍, ആരോഗ്യ പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവരില്‍ നിന്നാണ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്. ഞായറാഴ്ച കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ 9.30ന് ജില്ലാ കലക്ടറുമായി കമ്മീഷന്‍ ആദ്യം ചര്‍ച്ച നടത്തും. 10 മുതല്‍ 11 വരെ ജില്ലാ പോലിസ് ചീഫ്്, സബ്കലക്ടര്‍, 11ന് പി കരുണാകരന്‍ എം.പി എന്നിവരുമായി കൂടികാഴ്ച നടത്തും.

വൈകീട്ട് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവരുമായും വൈകീട്ട് ആറിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ജൂലൈ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ 11 വരെ റസ്റ്റ് ഹൗസില്‍ ജില്ലയിലെ എം.എല്‍.എമാരുമായി കൂടികാഴ്ച നടത്തും. 11.30 ന് കലക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ഷക പ്രതിനിധികള്‍, സംഘടനകള്‍, കൃഷി ഓഫിസര്‍മാര്‍, സി.പി.സി.ആര്‍.ഐ, നബാര്‍ഡ്, ലീഡ് ജില്ലാ ബാങ്ക് മാനേജര്‍മാര്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ജലസേചനം, ഗ്രൗണ്ട് വാട്ടര്‍ എന്നീ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

2.30 ന് കലക്‌ട്രേറ്റ് കണ്‍ഫറന്‍സ് ഹാളില്‍ വ്യവസായം, വാണിജ്യം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ മേഖലയിലെ പ്രതിനിധികള്‍ എന്നിവരുമായി തൊഴില്‍ സൃഷ്ടി, വ്യവസായ വികസനം, ടൂറിസം വികസനം എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തും. 4.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യം-പരിസ്ഥിതി മാനേജ്‌മെന്റ് സംബന്ധിച്ചു ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും.

ജൂലൈ മൂന്നിനു രാവിലെ 9 മുതല്‍ 10 മണിവരെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഓഫിസര്‍മാരുമായി ചര്‍ച്ച നടത്തും. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി 11 മണിക്ക് ചര്‍ച്ച നടത്തും. 11.30ന് ജില്ലയിലെ മാധ്യമ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

Keywords: Kasaragod, Meet, IAS, Prabhakaran commission, Chief secretary 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia