ജനറല്‍ ആശുപത്രിയില്‍ വൈദ്യുതിക്ക് 'ലൂസ് മോഷന്‍'
Apr 2, 2015, 22:30 IST
കാസര്‍കോട്: (www.kasargodvartha.com 02/04/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വൈദ്യുതി ബന്ധം താറുമാറായി. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആശുപത്രിയിലെ വൈദ്യുതി ബന്ധം ഭാഗികമായി തടസപ്പെട്ടത്. ആശുപത്രിയുടെ ഓരോ ഭാഗങ്ങളില്‍ വന്നുംപോയും കൊണ്ടിരിക്കുകയാണ് വൈദ്യുതി.
ഇലക്ട്രീഷ്യന്‍ അവധിയിലായിരുന്നു. ലിഫ്റ്റ് ഓപറേറ്റും മറ്റു ജീവനക്കാരും ചേര്‍ന്ന് പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയെങ്കിലും ഫലമുണ്ടായില്ല. രാത്രി 10.30 മണിയായിട്ടും വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കാന്‍ സാധിച്ചിട്ടില്ല. അത്യാഹിത വിഭാഗത്തിലടക്കം ഇതേ അവസ്ഥയാണ്.
വൈദ്യുതിയുടെ ഒളിച്ചുകളി ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഭാഗികമായി മാത്രമേ തടസ്സപ്പെടുത്തുന്നുവെങ്കിലും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഘട്ടം വന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മുഴുവന്‍ നിലക്കും. വൈദ്യുതി ബന്ധം പൂര്‍ണമായും തടസപ്പെട്ടാല്‍ മാത്രമേ സാധാരണ രീതിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പാറുള്ളൂ. ഇലക്ട്രീഷ്യന്റെ വരവും കാത്തുനില്‍ക്കുകയാണ് ആശുപത്രിയിലെ ജീവനക്കാരും രോഗികളും.

Keywords : Kasaragod, Kerala, General-hospital, Electricity, Patient's, Power Cut.