city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോഴി ഫാമില്‍ നിന്നും 6,60,000 രൂപയുടെ വൈദ്യുതി മോഷണം പിടികൂടി

ബദിയടുക്ക: (www.kasargodvartha.com 27.11.2014) ബദിയടുക്ക കുഞ്ചാറില്‍ കോഴി ഫാമില്‍ നിന്നു 6,60,000 രൂപയുടെ വൈദ്യുതി മോഷണം പിടികൂടി. മുഹമ്മദ്, നാരായണ നായിക്ക് എന്നിവരുടെ പാര്‍ട്ണര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് വൈദ്യുതി വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ മോഷണം പിടികൂടിയത്. ലൈനില്‍ വയര്‍ കൊളുത്തിയായിരുന്നു മോഷണം.

നാലു വര്‍ഷം മുമ്പാണ് കോഴി ഫാം തുടങ്ങിയത്. അപ്പോള്‍ മുതല്‍ മോഷണം നടന്നു വരുന്നതായാണ് സംശയം. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൂന്നു ഷെഡ്ഡുകളിലായാണ് ഫാം പ്രവര്‍ത്തിക്കുന്നത്. അനൂപ്, ശ്രീധരന്‍ എന്നിവരാണ് മോഷണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
കോഴി ഫാമില്‍ നിന്നും 6,60,000 രൂപയുടെ വൈദ്യുതി മോഷണം പിടികൂടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Chicken, Badiyadukka, Kerala, kasaragod, Vigilance-raid, Electricity, Robbery, case, complaint, Power theft: Domestic consumers fined Rs 6,60,000 lac

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia