മായിപ്പാടിയില്‍ വൈദ്യുതി ക്ഷാമം; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
Sep 1, 2012, 00:11 IST
കുമ്പള: അധികൃതരുടെ മെല്ലപ്പോക്ക് കാരണം മായിപ്പാടി പ്രദേശവാസികള്‍ക്ക് വൈദ്യുതി കിട്ടാക്കനി. നാല് വര്‍ഷം മുമ്പ് പ്രദേശത്തേക്ക് അനുവദിച്ച ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് നേരിടുന്നത്.
വൈദ്യുതി ക്ഷാമംമൂലം നേരാംവണ്ണം ശുദ്ധ ജലംപോലും കിട്ടാത്ത അവസ്ഥയാണ്. മോട്ടോറുകള്‍ പ്രവര്‍ത്തിക്കാന്‍വേണ്ട വൈദ്യുതി ലഭിക്കുന്നില്ല. അതിനിടെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിനിടയിലും പ്രദേശത്ത് മൊബൈല്‍ ടവറിന് വൈദ്യുതി കണക്ഷന്‍ നല്‍കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാതെ ടവറിന് വൈദ്യുതി കണക്ഷന്‍ നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കെ.എസ്.ഇ.ബി. അധികൃതര്‍ പോലീസിനെ നിര്‍ത്തിയാണ് നാല് മാസം മുമ്പ് കണക്ഷന്‍ നല്‍കിയത്.
ഇതോടെ വൈദ്യുതി മുടക്കം പതിവായെന്നാണ് നാട്ടുകാര്‍ പറയുന്നത്. മായിപ്പാടി തൊടയാര്‍ ട്രാന്‍സ്‌ഫോമില്‍നിന്നാണ് ഇപ്പോള്‍ മായിപ്പാടിയിലും പരിസര പ്രദേശത്തുമുള്ള ആയിരത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നത്. ട്രാന്‍സ്‌ഫോമിന് ഇത്രുയം ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റിയില്ല. അനുവദിച്ച ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചാലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകൂ. വൈദ്യുതി തടസ്സം നേരിടുമ്പോള്‍ നാട്ടുകാര്‍ കെ.എസ്.ഇ.ബി. അധികൃതരെ വിവരം അറിയിച്ചാല്‍ ഉള്ള വൈദ്യുതി കൊണ്ട് തൃപ്തിപ്പെടാനാണത്രെ ഓഫീസില്‍നിന്ന് പറയുന്നത്. കുമ്പള സെക്ഷന്‍ വൈദ്യുതി ഓഫീസിന്റെ കീഴിലുള്ള പ്രദേശമാണ് മായിപ്പാടി. അവഗണന തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Keywords: Mayipady, Voltage, Problem, People, Protest, Kumbala, Kasaragod