കറണ്ട് ബന്നിറ്റ് കുത്ത്യാ മതി സിസ്റ്ററേ, മര്ന്ന് മാറിപ്പോവും...!
Oct 2, 2014, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2014) ബുധനാഴ്ച രാത്രിയിലെ വൈദ്യുതി മുടക്കം മൂലം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികളും ജീവനക്കാരും പൊറുതിമുട്ടി. വാര്‍ഡില്‍ കഴിയുന്ന രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിച്ചതും മരുന്ന് നല്‍കിയും ടോര്‍ച്ച് വെളിച്ചത്തിലായിരുന്നു.
ഇഞ്ചക്ഷന്‍ നല്‍കാനെത്തിയ നഴ്‌സുമാരോട് രോഗികള്‍ തങ്ങളുടെ ഭീതി അറിയിക്കുകയും ചെയ്തു. കറണ്ട് വന്ന ശേഷം കുത്തിയാല്‍ മതിയെന്നും മരുന്നും അത് നല്‍കേണ്ട രോഗികളും മാറിപ്പോകുമെന്നും അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
എന്നാല്‍ കൃത്യ സമയത്ത് നല്‍കേണ്ട ഇഞ്ചക്ഷനും ഗ്ലൂക്കോസും നല്‍കാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയും, വൈദ്യുതി എപ്പോളെത്തുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ലാത്ത സ്ഥിതിക്ക് ടോര്‍ച്ച് കത്തിച്ച് കുത്തിവെപ്പ് എടുക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.
ആശുപത്രിയില്‍ വൈദ്യുതി മുടക്കം നേരിട്ടാല്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഇന്‍വെര്‍ട്ടര്‍ ചാര്‍ജ് തീര്‍ന്ന് നിലച്ചു പോയിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാലുള്ള വെളിച്ചവും വാര്‍ഡില്‍ എത്തുന്നില്ല. കൂടുതല്‍ സൗകര്യത്തിനായി പണമടച്ച് പേവാര്‍ഡ് തരപ്പെടുത്തിയ രോഗികളുള്‍ക്കും അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കും ഉഷ്ണം സഹിക്കവയ്യാതെ കറണ്ട് വരുന്നതുവരെ പുറത്ത് കഴിയേണ്ടി വന്നു.
വൈദ്യുതി മുടക്കം ഒരുതരത്തിലും ബാധിച്ചു കൂടാത്ത ആശുപത്രിയില്‍ ടോര്‍ച്ച് തെളിച്ച് രോഗികള്‍ക്ക് കുത്തിവെപ്പ് നടത്തേണ്ടി വന്ന ഗതികേട് അധികൃതരുടെ തികഞ്ഞ അനാസ്ഥയുടെ ഉദാഹരമാണ്.
Keywords : Kasaragod, General-hospital, Electricity, Doctor, Patient's, Injunction.